സൗദിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും
Thursday, January 9, 2025 8:24 AM IST
റിയാദ്: സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും കനത്ത മഴയും വെള്ളപ്പൊക്കവും. തലസ്ഥാനമായ റിയാദ്, പുണ്യനഗരങ്ങളായ മെക്ക, മെദീന എന്നിവയ്ക്കു പുറമേ ജിദ്ദ, അൽ ബാഹ, താബുക്ക് നഗരങ്ങളിലും വെള്ളപ്പൊക്കമുണ്ടായി.
മെക്ക നഗരത്തിൽ വാഹനങ്ങൾ ഒഴുകിപ്പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ആഴ്ച മുഴുവൻ മഴ തുടരാമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
മെക്ക, മെദീന, ജിദ്ദ നഗരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജിദ്ദയിൽ കിംഗ് അബ്ദുള്ളസീസ് വിമാനത്താവളത്തിൽനിന്നു യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ വിമാനത്തിന്റെ സമയം വ്യത്യാസപ്പെട്ടോ എന്നു പരിശോധിക്കാൻ നിർദേശം നല്കി.