റിയാദിൽ വാഹനാപകടം; മലയാളികൾക്ക് പരിക്ക്
Thursday, January 9, 2025 11:03 AM IST
റിയാദ്: അബഹയിൽ വാഹനാപകടത്തിൽ മലയാളികൾക്ക് പരിക്ക്. സൗദിയിലെ ടൂറിസം കേന്ദ്രമായ അബഹയിലെ അൽസുദ പർവതനിരയിൽ ആണ് അപകടമുണ്ടായത്.
ഇടുക്കി സ്വദേശികളായ ദമ്പതിമാരായ അൽഹബീബ് ആശുപത്രി ജീവനക്കാരൻ അനീഷ് ജോർജ്, കിംഗ് ഫഹദ് ആശുപത്രിയിൽ ഐസിയു സ്റ്റാഫ് നഴ്സ് അബി മോൾ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം എതിരേ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇവരുടെ വാഹനം പൂർണമായി തകർന്നു. അപകടത്തെ തുടർന്ന് ഇവരെ സൗദി സുരക്ഷാ ഉദ്യോഗസ്ഥർ അബഹയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.