അബുദാബി മാർത്തോമ്മാ സൺഡേ സ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
Saturday, January 11, 2025 3:36 PM IST
അബുദാബി: മാർത്തോമ്മാ സൺഡേ സ്കൂൾ, സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത റവ.ഡോ. യുയാക്കീം മാർ കൂറിലോസ് സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ അബുദാബി മാർത്തോമ്മാ ഇടവക വികാരി റവ. ജിജോ സി. ഡാനിയേൽ അധ്യക്ഷത വഹിച്ചു. ഇടവക സഹവികാരി റവ. ബിജോ എബ്രഹാം തോമസ്, അബുദാബി മാർത്തോമ്മാ ഇടവക വൈസ് പ്രസിഡന്റ് ജോസഫ് മാത്യു, സുവർണ ജൂബിലിയുടെ ജനറൽ കൺവീനർ വർഗീസ് മാത്യു എന്നിവർ പ്രസംഗിച്ചു.
ഡോ. സിനി ഷാജി സ്വാഗതവും വചന ആൻ നന്ദിയും പ്രകാശിപ്പിച്ചു. "വചനത്തിൽ വേരൂന്നുക, ക്രിസ്തുവിൽ പുഷ്പിക്കുക' എന്ന പ്രമേയത്തെ മുൻനിർത്തിയാണ് ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
സുവർണ ജൂബിലിയുടെ ഭാഗമായി നടത്തപ്പെടുന്ന വിവിധ പ്രോജക്ടുകളുടെ വിശദാംശങ്ങളും സമ്മേളനത്തിൽ പ്രകാശിപ്പിച്ചു.