രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
അബ്ദുല്ല നാലുപുരയിൽ
Thursday, January 16, 2025 7:50 AM IST
കുവൈറ്റ് സിറ്റി: രാജ ട്രേഡിംഗ് കമ്പനിയും ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ 20 ഓളം ദാതാക്കൾ പങ്കാളികളായി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിലായിരുന്നു കാമ്പ്.
രാജ ട്രേഡിംഗ് കമ്പനി സിഇഒ രോഹിത് മിർച്ചന്താനി, എംഡി ജയ് മിർച്ചന്താനി എന്നിവർ ഉദ്ഘാടനം നിർവഹിച്ച ക്യാമ്പിന് കെയുഡിഎ കൺവീനർ മാർട്ടിൻ, രാജൻ തോട്ടത്തിൽ, നളിനാക്ഷൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.
രാജ ട്രേഡിംഗ് കമ്പനി സ്റ്റാഫ്, ബിഡികെ കുവൈറ്റ് പ്രവർത്തകർ, ബിഡികെ ഏയ്ഞ്ചൽ വിംഗ് പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പ് വിജയകരമായി സമാപിച്ചു. 1961 മുതൽ പ്രവർത്തിക്കുന്ന രാജ ട്രേഡിംഗ് കമ്പനിയുടെ സാമൂഹിക പ്രവർത്തങ്ങളുടെ ഭാഗമായിട്ടാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
സാമൂഹികക്ഷേമ തത്പരരായ വ്യക്തികൾ, സംഘടനകൾ എന്നിവർക്ക് രക്തദാനക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് ബിഡികെ കുവൈറ്റ് ചാപ്റ്ററിനെ 99811972, 90041663 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.