നവയുഗം "ശിശിരനിലാവ്' അരങ്ങേറി
Thursday, January 16, 2025 3:39 PM IST
അൽഹസ: ക്രിസ്മസ് - പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി നവയുഗം സാംസ്കാരികവേദി അൽഹസ മേഖല കമ്മിറ്റി സംഘടിപ്പിച്ച "ശിശിരനിലാവ്' എന്ന കലാസാംസ്കാരിക പരിപാടി ഗംഭീരമായി.
അൽഹസ ഷുക്കേക്ക് ഓഡിറ്റോറിയത്തിൽ അരങ്ങേറിയ പരിപാടി മൺമറഞ്ഞ മലയാളത്തിന്റെ സ്വന്തം എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരെ അനുസ്മരിച്ചു കൊണ്ടാണ് ആരംഭിച്ചത്.
നവയുഗം അൽഹസ മേഖല രക്ഷാധികാരി സുശീൽ കുമാറിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ഷിബു താഹിർ എം.ടി. അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, നവയുഗം ദമാം മേഖല സെക്രട്ടറി ഗോപകുമാർ, പ്രവാസി സംഘടനപ്രതിനിധികളായ ജയപ്രസാദ് (നവോദയ), ഹർഷാദ് (ഒഐസിസി), നെസ്റ്റോ മാനേജർ അൻസാരി എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.
യോഗത്തിന് നവയുഗം അൽഹസ മേഖലാ സെക്രട്ടറി ഉണ്ണി മാധവം സ്വാഗതവും നവയുഗം ഷുഖൈഖ് യൂണിറ്റ് സെക്രട്ടറി ബക്കർ നന്ദിയും പറഞ്ഞു. തുടർന്ന് അരങ്ങേറിയ കലാസന്ധ്യയിൽ സുറുമി നസീം, ഷാജി മതിലകം എന്നിവർ അവതാരകരായി.
സൗദി കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും വന്ന നൂറോളം പ്രവാസി കലാകാരൻമാർ മികവുറ്റ വിവിധ പ്രകടനങ്ങൾ കാഴ്ചവച്ചു.
സംഗീത ടീച്ചറുടെ നേതൃത്തിലുള്ള നവയുഗം ഗായക സംഘം ഉൾപ്പെടെ അനവധി ഗായകർ നടത്തിയ മികച്ച ഗാനാലാപനങ്ങൾ, സിനിമാറ്റിക്ക്, സെമി ക്ലാസിക്കൽ നൃത്തങ്ങൾ, സാന്റാ വേഷപ്രകടനം, നവയുഗം ബാലവേദി കുട്ടികൾ അവതരിപ്പിച്ച നൃത്താവതരണം തുടങ്ങിയവ ശിശിര നിലാവിനെ ആഘോഷരാവാക്കി മാറ്റി.
മത്സരവിജയികൾക്കും കലാപരിപാടികൾ അവതരിപ്പിച്ചവർക്കും നവയുഗം നേതാക്കളായ ലത്തീഫ് മൈനാഗപ്പള്ളി, വേലു രാജൻ, നാസർ കൊല്ലം, സിയാദ് പള്ളിമുക്ക്, ജലീൽ കല്ലമ്പലം, ഷിബു താഹിർ എന്നിവർ സമ്മാനദാനം നടത്തി.
നവയുഗം കേന്ദ്രകമ്മിറ്റി ആക്ടിംഗ് സെക്രട്ടറി അരുൺ ചാത്തന്നൂർ, ട്രെഷറർ സാജൻ കണിയാപുരം, കേന്ദ്രനേതാക്കളായ നിസാം കൊല്ലം, ഗോപകുമാർ, ബിജു വർക്കി, തമ്പാൻ നടരാജൻ, സന്തോഷ്, ശരണ്യ ഷിബു,
മഞ്ചു അശോക്, റിയാസ്, സാജി അച്യുതൻ, ഇബ്രാഹിം, മീനു അരുൺ, ആമിന റിയാസ്, ആതിര, ബക്കർ, അൻവർ, സനോജ്, താഹിർ കുളപ്പുള്ളി, സുബൈർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.