അ​ബു​ദാ​ബി: സം​സ്ഥാ​ന സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര നി​ക്ഷേ​പ​ക സം​ഗ​മത്തി​ൽ (ഇ​ൻ​വെ​സ്റ്റ് കേ​ര​ള ഗ്ലോ​ബ​ൽ സ​മ്മി​റ്റ്) പ​ങ്കെ​ടു​ക്കു​ന്ന​തി​ന് യുഎഇ പ്ര​ത്യേ​ക സം​ഘ​ത്തെ അ​യ​ക്കും. സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ക്ഷ​ണം യു​എഇ സ്വീ​ക​രി​ച്ചു.

യുഎഇ ​കാ​ബി​ന​റ്റ് മി​നി​സ്റ്റ​ർ ഓ​ഫ് ഇ​ൻ​വെ​സ്റ്റ്മെന്‍റ് മു​ഹ​മ്മ​ദ് ഹ​സ​ൻ അ​ൽ സു​വൈ​ദി, വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വു​മാ​യി അ​ബു​ദാ​ബി​യി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി​യും വ്യ​വ​സാ​യ വ​കു​പ്പി​ലെ ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു. നി​ക്ഷേ​പ​ക സം​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഇ​ൻ​വെ​സ്റ്റ​ർ മീ​റ്റി​നും റോ​ഡ് ഷോ​യ്ക്കും ദു​ബാ​യി​യിൽ തു​ട​ക്ക​മാ​യി.

കേ​ര​ള​ത്തി​ൽ ലോ​ജി​സ്റ്റി​ക്സ്, ഭ​ക്ഷ്യ സം​സ്ക​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പ​ത്തി​ന് താ​ത്പ​ര്യ​മു​ള്ള​താ​യി യുഎ​ഇ മി​നി​സ്റ്റ​ർ ഓ​ഫ് ഇ​ൻ​വെ​സ്റ്റ്മെന്‍റ് മു​ഹ​മ്മ​ദ് ഹ​സ​ൻ അ​ൽ സു​വൈ​ദി പ​റ​ഞ്ഞു.

ഐകെജിഎ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ത്യേ​ക സം​ഘം ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തും. അ​ബു​ദാ​ബി ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സും നി​ക്ഷേ​പ​ക സം​ഗ​മ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ അ​യ​ക്കു​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വി​നെ അ​റി​യി​ച്ചു.


ഐകെജിഎ​സി​ന് മു​ൻ​പാ​യി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ചേം​ബ​റി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തെ കേ​ര​ള​ത്തി​ലേ​ക്ക് അ​യ​ക്കും. ല​ഭ്യ​മാ​യ സ്ഥ​ല​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നും നി​ക്ഷേ​പ മേ​ഖ​ല​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തെ അ​യ​ക്കു​ന്ന​ത്.

ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ചെ​യ​ർ​മാ​നും ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഇ​ക്ക​ണോ​മി​ക് ഡ​വ​ല​പ്മെന്‍റ് ത​ല​വ​നു​മാ​യ അ​ഹ​മ്മ​ദ് ജാ​സിം, ഫ​സ്റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​സ​ഈ​ദ് ബി​ൻ ഹ​ർ​മാ​ൽ അ​ൽ ദ​ഹേ​രി, സെ​ക്ക​ന്‍റ് വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ഷാ​മി​സ് അ​ലി ഖ​ൽ​ഫാ​ൻ അ​ൽ ദ​ഹേ​രി എ​ന്നി​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

ര​ണ്ടു ദി​വ​സ​ത്തെ ദു​ബാ​യി ഇ​ൻ​വെ​സ്റ്റ​ർ മീ​റ്റി​ലും റോ​ഡ് ഷോ​യി​ലു​മാ​യി പ്ര​ധാ​ന വ്യ​വ​സാ​യി​ക​ൾ, വാ​ണി​ജ്യ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച​യും ച​ർ​ച്ച​ക​ളും ന​ട​ക്കും. വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ്, ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി, വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ.​പി.​എ മു​ഹ​മ്മ​ദ് ഹ​നീ​ഷ്, കെ.​എ​സ്.​ഐ​ഡി.​സി എം.​ഡി എ​സ് ഹ​രി​കി​ഷോ​ർ, ഒ​എ​സ്ഡി ആ​നി ജൂ​ല തോ​മ​സ് തു​ട​ങ്ങി​യ​വ​രും പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.