ഇൻജാസ് ഫുട്ബോൾ ടൂർണമെന്റ്: ബ്ലൂ ലെജൻഡ്സ് ചാമ്പ്യന്മാർ
Tuesday, January 14, 2025 4:05 PM IST
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ ക്രിയേറ്റിവിറ്റി വിംഗ് ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നടത്തിവരുന്ന വിവിധ കായികമത്സരങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഇൻജാസ് ഫുട്ബോൾ ടൂർണമെന്റിൽ വൈറ്റ് ആർമിയെ എതിരില്ലാത്ത ഒരുഗോളിന് പരാജയപ്പെടുത്തി ബ്ലൂ ലെജൻഡ്സ് ചാമ്പ്യന്മാരായി.
ശക്തമായ ആക്രമണ പ്രത്യാക്രമണങ്ങളിലൂടെ പുരോഗമിച്ച കളിയുടെ അവസാന നിമിഷത്തിൽ അബ്ദുൽ മജീദ് നേടിയ ഏക ഗോളിലാണ് ബ്ലൂ ലെജൻഡ്സ് ചാമ്പ്യന്മാരായത്. നേരത്തെ റെഡ് വാരിയേഴ്സും യെല്ലോ സ്ട്രൈക്കേഴ്സും തമ്മിൽ നടന്ന ആവേശകരമായ ലൂസേഴ്സ് ഫൈനൽ 1-1ന് സമനിലയിൽ അവസാനിച്ച് ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
ഷൂട്ടൗട്ടിൽ റെഡ് വേരിയർസിനെ പരാജയപ്പെടുത്തി യെല്ലോ സ്ട്രൈക്കേഴ്സ് മൂന്നാം സ്ഥാനക്കാരായി. ബ്ലൂ ലെജിൻഡ്സിലെ നഫാഹ് അബ്ദുല്ല ടൂർണമെന്റിലെ ടോപ് സ്കോറർ ആയപ്പോൾ മികച്ച കളിക്കാരനായി വൈറ്റ് ആർമിയിലെ മഹ്മൂദിനെയും എമർജിംഗ് പ്ലയറായി അമാൻ അബ്ദുൽ ഹകീമിനെയും മികച്ച ഗോളിയായി റെഡ് വാരിയേഴ്സിന്റെ അൻസാർ അൻവറലിയെയും തെരഞ്ഞെടുത്തു.
ജൂനിയേർസ് ഫുട്ബോളിൽ യെല്ലോ സ്ട്രൈക്കേഴ്സ് ചാമ്പ്യന്മാരായപ്പോൾ വൈറ്റ് ആർമി രണ്ടാം സ്ഥാനക്കാരും ബ്ലൂ ലെജൻഡ്സ് മൂന്നാം സ്ഥാനക്കാരായും മാറി. സബ്ജൂനിയർ തലത്തിൽ ബ്ലൂ ലെജൻഡ്സ് ചാമ്പ്യന്മാരായും വൈറ്റ് ആർമി രണ്ടാം സ്ഥാനത്തും യെൽലോ സ്ട്രൈക്കേഴ്സ് മൂനാം സ്ഥാനത്തും നിലയുറപ്പിച്ചു.
വിജയികൾക്കുള്ള മെഡലുകളുടെയും ട്രോഫികളുടെയും വിതരണം ഡോ. മുഹമ്മദ് (അൻവർ & സാലിഹ് അക്കൗണ്ടിംഗ് & ഓഡിറ്റിംഗ്), ഡോ. ജാസിർ (ഏഷ്യൻ മെഡിക്കൽ സെന്റർ), ആഷിഖ് (അൽജസീറ മിൽ), നിയാസ് കാവുങ്ങൽ (ക്വിഷ്), അബൂബക്കർ ബാലുശേരി, മുജീബ് റഹിമാൻ മിശ്കാത്തി, സ്വലാഹുദ്ധീൻ സലാഹി, ഖാലിദ് കാട്ടുപാറ, ഉമർ സ്വലാഹി എന്നിവർ നിർവഹിച്ചു.
മുഹമ്മദലി മൂടാടി, അബ്ദുൽ ഹക്കീം പിലാത്തറ, ഷഹാൻ വി.കെ, സെലു അബൂബക്കർ, മുഹമ്മദ് ഫബിൽ എന്നിവർ സംബന്ധിച്ചു.