ദോ​ഹ: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ മോ​ട്ടി​വേ​ഷ​ണ​ല്‍ പ​ര​മ്പ​ര​യാ​യ വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍​ക്ക് പ്ര​വാ​സി ഭാ​ര​തി പു​ര​സ്‌​കാ​രം. പ്ര​വാ​സി​ക​ളേ​യും അ​ല്ലാ​ത്ത​വ​രേ​യും ഏ​റ്റ​വും സ്വാ​ധീ​നി​ച്ച മോ​ട്ടി​വേ​ഷ​ണ​ല്‍ പ​ര​മ്പ​ര എ​ന്ന നി​ല​ക്കാ​ണ് വി​ജ​യ​മ​ന്ത്ര​ങ്ങ​ളെ പ്ര​വാ​സി ഭാ​ര​തീ​യ പു​ര​സ്‌​കാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് പ്ര​വാ​സി ഭാ​ര​തി ന്യൂ​സ് ബു​ള്ള​റ്റി​ന്‍ എ​ഡി​റ്റ​റും എ​ന്‍​ആ​ര്‍​ഐ കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ ചെ​യ​ര്‍​മാ​നു​മാ​യ പ്ര​വാ​സി ബ​ന്ധു ഡോ. ​എ​സ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

23-ാമ​ത് പ്ര​വാ​സി ഭാ​ര​തീ​യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം പ​ത്മ ക​ഫേ​യി​ല്‍ ന​ട​ന്ന പ്ര​വാ​സി സെ​മി​നാ​റി​ല്‍ വച്ച് പ്ര​വാ​സി ബ​ന്ധു ഡോ. ​എ​സ്. അ​ഹ​മ്മ​ദ് പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു. പ്ര​ചോ​ദ​നം ഓ​രോ​രു​ത്ത​രേ​യും അ​നി​വാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ള്‍​ക്ക് നി​ര്‍​ബ​ന്ധി​ക്കു​ന്നു. മാ​റ്റ​മാ​ണ് പു​രോ​ഗ​തി​യു​ടെ വ​ഴി​യെ​ന്നും നാം ​ഓ​രോ​രു​ത്ത​രും വി​ചാ​രി​ച്ചാ​ല്‍ മാ​റ്റം സാ​ധ്യ​മാ​ണെ​ന്നും തി​രി​ച്ച​റി​യു​ന്ന​തോ​ടെ ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള മു​ന്നേ​റ്റ​ത്തി​ന് വേ​ഗ​ത കൂ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


വ്യ​ത്യ​സ്ത ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളെ ക്രി​യാ​ത്മ​ക​മാ​യി അ​ഭി​മു​ഖീ​ക​രി​ക്കു​വാ​നും ജീ​വി​ത​വി​ജ​യം നേ​ടാ​നും പ്ര​ചോ​ദ​ന​മാ​കു​ന്ന പാ​ഠ​ങ്ങ​ളാ​ല്‍ ശ്ര​ദ്ധേ​യ​മാ​യ പ​ര​മ്പ​ര​യാ​ണി​ത്. ബ​ന്ന ചേ​ന്ദ​മം​ഗ​ല്ലൂ​രി​ന്‍റെ അ​നു​ഗൃ​ഹീ​ത​ശ​ബ്ദ​ത്തി​ല്‍ സ​ഹൃ​ദ​യ​ലോ​കം നെ​ഞ്ചേ​റ്റി​യ മ​ല​യാ​ളം പോ​ഡ്കാ​സ്റ്റും പു​സ്ത​ക പ​ര​മ്പ​ര​യും സ​മൂ​ഹ​ത്തെ സ്വാ​ധീ​നി​കു​ന്ന​വ​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ജ​യ​മ​ന്ത്ര​ങ്ങ​ളെ സ്വീ​ക​രി​ച്ച​തി​ലും അം​ഗീ​ക​രി​ച്ച​തി​ലും ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും സ​ഹ​ജീ​വി​ക​ളെ ചേ​ര്‍​ത്തു​പി​ടി​ക്കാ​നും ശാ​ക്തീ​ക​രി​ക്കാ​നു​മു​ള്ള എ​ളി​യ​ശ്ര​മ​മാ​ണി​തെ​ന്നും പു​ര​സ്‌​കാ​രം സ്വീ​ക​രി​ച്ച് സം​സാ​രി​ക്ക​വേ ഡോ.​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലി​പി ബു​ക്‌​സാ​ണ് വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ പ്ര​സാ​ധ​ക​ര്‍.