ക്യുകെഐസി ഇൻജാസ് ബാഡ്മിന്റൺ ടൂർണമെന്റ് വെള്ളിയാഴ്ച
Thursday, January 16, 2025 10:37 AM IST
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ ക്രിയേറ്റിവിറ്റി വിംഗ് ഖത്തർ ദേശീയ കായികദിനത്തോട് അനുബന്ധിച്ച് നടത്തിവരുന്ന ഇൻജാസ് സ്പോർട്സ് ഫെസ്റ്റിന്റെ ഭാഗമായി ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
വൈറ്റ് ആർമി, റെഡ് വാരിയേഴ്സ്, ബ്ലൂ ലെജന്ഡ്സ്, യെല്ലോ സ്ട്രൈക്കേഴ്സ് എന്നിവർക്ക് വേണ്ടി കളത്തിലിറങ്ങുന്ന 16 ടീമുകളെ കൂടാതെ സീനിയർ കുട്ടികളുടെ എട്ടു ടീമുകളും ഇൻജാസ് ബാഡ്മിന്റൺ ട്രോഫിക്ക് വേണ്ടിയുള്ള പ്രാഥമിക റൗണ്ട് പോരാട്ടത്തിൽ അണിനിരക്കും.
അബുഹമൂർ കംബ്രിഡ്ജ് സ്കൂളിൽ വച്ച് വെള്ളിയാഴ്ച രാത്രി ഏഴ് മുതലാണ് മത്സരം ആരംഭിക്കുക.