കുവൈറ്റിൽ വാഹനാപകടം; മലയാളി യുവാവ് അന്തരിച്ചു
Monday, January 20, 2025 12:24 PM IST
കുവൈറ്റ് സിറ്റി: വിഴിഞ്ഞം കോട്ടുകാൽ പുന്നക്കുളം വേലായുധ സദനത്തിൽ നിധിൻ രാജ്(33) കുവൈറ്റിലെ വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ചയുണ്ടായ സംഭവത്തിൽ നിധിൻ ഉൾപ്പെടെ അഞ്ച് പേർ സഞ്ചരിച്ച കാറിൽ ടാങ്കർ ലോറി വന്നിടിച്ചാണ് അപകടമെന്നു ബന്ധുക്കൾ പറഞ്ഞു.
വാഹനമോടിച്ച കുവൈറ്റ് സ്വദേശിയും മരിച്ചു. മൃതദേഹം കുവൈറ്റ് ഞാബിർ അൽ മുബാറക്ക് ആശുപത്രിയിൽ. ആറ് മാസം മുൻപാണ് നിധിൻ കുവൈറ്റിൽ ഡ്രൈവറായി ജോലിക്കു ചേർന്നത്.
ഭാര്യ എം.എസ്. ലക്ഷ്മി. മക്കൾ: നിവേദ് എൻ.നായർ, നീരജ് എൻ.നായർ.