നവയുഗം കലണ്ടർ പ്രകാശനം ചെയ്തു
Wednesday, January 15, 2025 5:09 PM IST
ദമാം: നവയുഗം സാംസ്കാരികവേദി പുറത്തിറക്കിയ 2025ലെ കലണ്ടർ പ്രകാശനം ചെയ്തു. ദമാമിലെ നവയുഗം കേന്ദ്രകമ്മിറ്റി ഓഫീസ് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ വച്ച് നവയുഗം കേന്ദ്ര രക്ഷാധികാരി ഷാജി മതിലകം കലണ്ടർ പ്രകാശനം ചെയ്തു.
നവയുഗം കേന്ദ്ര നേതാക്കളായ മഞ്ജു മണിക്കുട്ടൻ, ഗോപകുമാർ, ഉണ്ണി മാധവം, നിസാം കൊല്ലം, ബിജു വർക്കി, തമ്പാൻ നടരാജൻ, ജാബിർ മുഹമ്മദ്, ശരണ്യ ഷിബു, റഷീദ് പുനലൂർ, ഉഷ ഉണ്ണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ദമാമിലും ജുബൈലിലും പ്രവർത്തിക്കുന്ന ബോബ്സ്കോ കമ്പനിയുടെ സഹകരണത്തോടെയാണ് നവയുഗം പുതുവർഷ കലണ്ടർ പുറത്തിറക്കിയിരിയ്ക്കുന്നത്.