അറബ് വ്യവസായി മുഹമ്മദ് അബ്ദുള്ള മുഹമ്മദ് ഇബ്രാഹിം അല്‍ മര്‍സൂഖി തിരുവനന്തപുരത്ത്
Tuesday, January 14, 2025 12:52 PM IST
തിരുവനന്തപുരം: പുരാതനമായ ബേപ്പൂര്‍ തുറമുഖത്തിന്റെ പൈതൃക സ്മരണകളുമായി ദുബായിയില്‍ നിന്നും അറബ് വ്യവസായി മുഹമ്മദ് അബ്ദുള്ള മുഹമ്മദ് ഇബ്രാഹിം അല്‍ മര്‍സൂഖി കേരളത്തില്‍ എത്തി.
ചരിത്ര പ്രസിദ്ധമായ ബേപ്പൂര്‍ തുറമുഖ സന്ദര്‍ശനത്തോടെയാണ് അദ്ദേഹം തന്റെ കേരള സന്ദര്‍ശനം ആരംഭിച്ചത്. ബേപ്പൂര്‍ തുറമുഖവുമായി അല്‍ മര്‍സൂഖി കുടുംബത്തിനു മൂന്നു തലമുറകളുടെ വ്യാപാര ബന്ധമുണ്ട്. നിരവധി കപ്പലുകള്‍ അല്‍ മര്‍സൂഖി കുടുംബം ബേപ്പൂരില്‍നിന്നും വാങ്ങിയിട്ടുണ്ട്.
ദുബായിയിലെ അല്‍ മര്‍സൂഖി കുടുംബത്തിനു കപ്പല്‍ നിര്‍മിച്ചു കൊടുത്തിരുന്ന ബേപ്പൂര്‍ തുറമുഖത്തെ പ്രമുഖ വ്യവസായികളായിരുന്ന മുതിരപറമ്പു ഹംസ കോയയും ഹാജി ബഷീര്‍ കോയയുടെയും കുടുംബാംഗങ്ങളെ സംബന്ധിച്ചു വിവരങ്ങള്‍ അറിയാന്‍ കൂടിയാണ് ഈ സന്ദര്‍ശനം.
ഇന്നു തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം മലങ്കര കത്തോലിക്കാ സഭയുടെ പട്ടം സെന്റ് മേരീസ് കത്തീഡ്രലും മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസും സന്ദര്‍ശിക്കും. ബുധനാഴ്ച കൃഷ്ണവിലാസം കൊട്ടാരത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളായ പൂയം തിരുനാള്‍ ഗൗരി പാര്‍വതീഭായി, പത്മശ്രീ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീഭായി എന്നിവരെ സന്ദര്‍ശിക്കും.
തിരുവിതാംകൂര്‍ രാജവംശ കാലയളവിലെ ചരിത്ര സ്മാരകങ്ങളും കുതിരമാളിക കൊട്ടാരവും മ്യൂസിയവും പാളയം ജുമാമസ്ജിദും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ മ്യൂസിയവും സന്ദര്‍ശിച്ച ശേഷം വ്യാഴാഴ്ച ദുബായിയിലേക്ക് മടങ്ങും.