കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കോ​സ്റ്റ് ഗാ​ർ​ഡ് ഡ​യ​റ​ക്‌‌​ട​ർ ജ​ന​റ​ൽ ക​മ്മ​ഡോ​ർ ഷെ​യ്ഖ് മു​ബാ​റ​ക് അ​ലി യൂ​സ​ഫ് അ​ൽ-​സ​ബാ​ഹു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

പ്ര​തി​രോ​ധ സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ച സ​മീ​പ​കാ​ല ധാ​ര​ണാ​പ​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും കോ​സ്റ്റ് ഗാ​ർ​ഡു​ക​ൾ ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​മാ​യി​രു​ന്നു ച​ർ​ച്ച​യി​ലെ മു​ഖ്യ അ​ജ​ണ്ട.