എയര്‍ അറേബ്യയിൽ ഹാന്‍ഡ് ബാഗേജിന്റെ ഭാരം 10 കിലോ ആകാം
Tuesday, January 14, 2025 12:44 PM IST
ഷാര്‍ജ: വിമാന യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ. ബാഗേജ് അലവന്‍സിലാണ് ഇളവ് പ്രഖ്യാപിച്ചത്. മിക്ക എയര്‍ലൈനുകളിലും കൊണ്ടുപോകാവുന്ന ഹാന്‍ഡ് ബാഗേജിന്റെ ഭാരം ഏഴ് കിലോയാണ്.
എന്നാല്‍ ഇത് 10 കിലോയാക്കി ഉയര്‍ത്തിയിരിക്കുകയാണ് എയര്‍ അറേബ്യ. കൈവശം ആകെ കൊണ്ടുപോകാവുന്ന ഹാന്‍ഡ് ബാജേഗിന്റെ ഭാരമാണ് 10 കിലോ. കാരി-ഓണ്‍ ബാഗുകള്‍, വ്യക്തിഗത സാധനങ്ങള്‍, ഡ്യൂട്ടി ഫ്രീ പര്‍ച്ചേസുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുമെന്ന് എയര്‍ലൈന്റെ വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു.
ഈ ഭാരപരിധിയില്‍പ്പെടുന്ന രണ്ട് ബാഗുകള്‍ കൊണ്ടുപോകാം.