വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
Tuesday, January 21, 2025 11:05 AM IST
നെടുമ്പാശേരി: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ദോഹയിൽ നിന്ന് അമ്മയ്ക്കൊപ്പം കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചത്.
ഇന്ന് പുലർച്ചെ ഗൾഫ് എയർ വിമാനത്തിലായിരുന്നു സംഭവം. ശ്വാസതടസം അനുഭവപ്പെട്ടതിനു പിന്നാലെ വിമാനത്തിൽ നിന്നും പ്രാഥമിക ചികിത്സ കുഞ്ഞിന് നൽകിയിരുന്നു. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.