ന്യൂഡൽഹി: പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ലീ​ന​റി സെ​ഷ​നെ മു​ൻ കേ​ന്ദ്ര​മ​ന്ത്രി വി ​മു​ര​ളീ​ധ​ര​ൻ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. പ്ര​വാ​സ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ന​യ​വും നി​ല​പാ​ടു​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച് വ​രു​ന്ന​തെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ പറഞ്ഞു.

പ്ര​വാ​സം, അ​വ​സ​ര​ങ്ങ​ളും സാ​ധ്യ​ത​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മ്പോ​ൾ അ​ത് വ്യ​ക്തി​ക്കും രാ​ജ്യ​ത്തി​നും ഗു​ണം ചെ​യ്യും. പ്ര​വാ​സി സ​മൂ​ഹം രാ​ജ്യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ക​രു​ത്താ​യി കാ​ണു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് രാ​ജ്യം ഭ​രി​ക്കു​ന്ന​ത്.

ന​മ്മു​ടെ രാ​ജ്യം ആ​ഗോ​ള​ത​ല​ത്തി​ൽ മ​നു​ഷ്യ ശേ​ഷി​യു​ടെ ത​ല​സ്ഥാ​ന​മാ​യി മാ​റ​ണം എ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഗ്ര​ഹ​ത്തോ​ടും അ​തി​നാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ശ്ര​മ​ങ്ങ​ളോ​ടും ഏ​റ്റ​വും കൂ​ടു​ത​ൽ ചേ​ർ​ന്ന് നി​ൽ​ക്കാ​നാ​കു​ക പ്ര​വാ​സി സ​മൂ​ഹ​ത്തി​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ഭു​വ​നേ​ശ്വ​റി​ൽ പ​തി​നെ​ട്ടാ​മ​ത് പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് സ​മ്മേ​ള​ന​ത്തിന്‍റെ പ്ലീ​ന​റി സെ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ​മു​ര​ളീ​ധ​ര​ൻ. പ്ര​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ സു​താ​ര്യ​വും സു​ര​ക്ഷി​ത​വു​മാ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ മോ​ദി സ​ർ​ക്കാ​രി​ന് കീ​ഴി​ൽ ഉ​ണ്ടാ​യെ​ന്ന് മു​ൻ കേ​ന്ദ്ര​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

റി​ക്രൂ​ട്ടിംഗ് ഏ​ജ​ൻ​സി​ക​ളു​ടെ കാ​ര്യ​ത്തി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​നും എം​ബ​സി​ക​ൾ​ക്കും ഒ​പ്പം സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കും കൂ​ടു​ത​ൽ ജാ​ഗ്ര​ത ഉ​ണ്ടാ​ക​ണ​മെ​ന്നും ​മു​ര​ളീ​ധ​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.