ഇന്ത്യയിൽനിന്ന് 1,75,025 ഹജ്ജ് തീർഥാടകർ
Tuesday, January 14, 2025 10:37 AM IST
ന്യൂഡൽഹി: ഈ വർഷം 1,75,025 ഇന്ത്യക്കാർക്ക് ഹജ്ജിന് അനുമതി. ഇതുസംബന്ധിച്ച് ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പിട്ടു.
ന്യൂനപക്ഷ ക്ഷേമമന്ത്രി കിരൺ റിജുജുവും ഹജ്ജിന്റെ ചുമതലയുള്ള സൗദി അറേബ്യൻ മന്ത്രി തൗഫിഖ് ബിൻ ഫസ്വാൻ അൽ റാബിയയും തമ്മിൽ ജിദ്ദയിലാണ് കരാറിലൊപ്പിട്ടത്.