ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടി കെയ്റ്റ്ലിൻ ക്രിസ്
അനിൽ സി. ഇടിക്കുള
Thursday, January 16, 2025 7:56 AM IST
അബുദാബി: ഓർമശക്തിയുടെ അസാമാന്യ കഴിവിലൂടെ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയിരിക്കുകയാണ് അബുദാബിയിലെ പ്രവാസിയായ നാലു വയസുകാരി കെയ്റ്റ്ലിൻ ക്രിസ്.
30 ജന്തുജാലങ്ങൾ, 22 രാജ്യങ്ങളുടെ പതാകകൾ, 25 വാഹനങ്ങൾ, 27 ഫലവർഗങ്ങൾ, 11 രൂപങ്ങൾ, 15 വിപരീതപദങ്ങൾ, 12 വർണങ്ങൾ, 20 പക്ഷിജാലങ്ങൾ, ശരീരത്തിലെ 20 അവയവങ്ങൾ, 23 പച്ചക്കറികൾ, ഇംഗ്ലീഷ് ഭാഷയിൽ 20 സദൃശ്യപദങ്ങൾ,
14 നേഴ്സറി ഗാനങ്ങൾ, മഴവില്ലിലെ ഏഴ് നിറങ്ങൾ, എട്ട് ഗ്രഹങ്ങൾ, 12 മാസങ്ങൾ, ഏഴ് ദിവസങ്ങൾ തുടങ്ങി നിരവധി പേരുകൾ കൃത്യമായി പറഞ്ഞാണ് കെയ്റ്റ്ലിൻ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയിരിക്കുന്നത്.
എറണാകുളം സ്വദേശികളായ ക്രിസ് കുര്യന്റെയും സ്മേര അലെക്സിന്റെയും പുത്രിയാണ് കെയ്റ്റ്ലിൻ.