കു​വൈ​റ്റ് സി​റ്റി: മ​രു​ഭൂ​മി​യി​ൽ ജോ​ലി ചെ​യ്യു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് യൂ​ത്ത് ഇ​ന്ത്യ കു​വൈ​റ്റി​ന്‍റെ​യും കെ​ഐ​ജി ക​നി​വി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കി​റ്റ് വി​ത​ര​ണം ന​ട​ത്തി. യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് സി​ജി​ൽ ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​ഐ​ജി പ്ര​സി​ഡ​ന്‍റ് പി.​ടി. ശ​രീ​ഫ് ‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു കൊ​ണ്ട് റ​സാ​ഖ് ന​ദ്വി, ഡോ. ​ശ​റ​ഫു​ദ്ധീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​നി​വ് ക​ൺ​വീ​ന​ർ ഫൈ​സ​ൽ കെ.​വി സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി.




കി​റ്റ് വി​ത​ര​ണ​ത്തി​ന് യൂ​ത്ത് ഇ​ന്ത്യ കു​വൈ​റ്റ് സോ​ഷ്യ​ൽ റി​ലീ​ഫ് ക​ൺ​വീ​ന​ർ റ​മീ​സ്, ട്ര​ഷ​റ​ർ ഹ​സീ​ബ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മ​ഹ​നാ​സ് മു​സ്ത​ഫ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​രു​ന്നു​റോ​ളം ആ​ളു​ക​ളി​ലേ​ക്ക് കി​റ്റ് എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞു.