ന​വ​യു​ഗം നേ​താ​ക്ക​ളാ​യ ജ​മാ​ൽ വി​ല്യ​പ്പ​ള്ളി​യും ബെ​ൻ​സി മോ​ഹ​നും ലോ​ക​കേ​ര​ള​സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കും
Wednesday, June 12, 2024 10:38 AM IST
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ വി​ല്യ​പ്പ​ള്ളി​യും മീ​ഡി​യ ക​ൺ​വീ​ന​ർ ബെ​ൻ​സി മോ​ഹ​നും ലോ​ക​കേ​ര​ള​സ​ഭ​യി​ലേ​ക്ക് പ്ര​തി​നി​ധി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ജൂ​ൺ 13 മു​ത​ൽ 15 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ലോ​ക​കേ​ര​ള​സ​ഭ സ​മ്മേ​ള​നം അ​ര​ങ്ങേ​റു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ല്‍ നി​ന്നും ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി​ക്ക് ല​ഭി​ച്ച ഈ ​അം​ഗീ​കാ​ര​ത്തി​ന് കേ​ന്ദ്ര​ക​മ്മി​റ്റി ന​ന്ദി പ​റ​ഞ്ഞു.

ര​ണ്ടു സീ​നി​യ​ർ നേ​താ​ക്ക​ളും കൃ​ത്യ​മാ​യി സ​മ്മേ​ള​ന​ത്തി​ല്‍ മു​ഴു​വ​ന്‍ സ​മ​യ​വും പ​ങ്കെ​ടു​ക്കു​ക​യും പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ കൂ​ട്ടാ​യി പ​രി​ശ്ര​മി​ക്കു​മെ​ന്നും ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അ​റി​യി​ച്ചു.