എ​ൻബിടിസി ക്യാന്പ് തീ​പി​ടി​ത്തം: മ​ര​ണ​പ്പെ​ട്ട​വ​ർ​ക്ക് കു​വൈ​റ്റ് സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം നൽകും
Friday, June 14, 2024 8:00 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: എ​ൻബി​ടിസി ​ക്യാന്പ് തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച 49 പേ​രു​ടെ കു​ടും​ബ​ത്തി​നും ഒ​രു നി​ശ്ചി​ത സം​ഖ്യ അ​നു​വ​ദി​ക്കാ​ൻ അ​മീ​ർ ഷെ​യ്ഖ് മെ​ഷാ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ ​സ​ബാ​ഹ് ഉ​ത്ത​ര​വി​ട്ട​താ​യി ഒ​ന്നാം ഉ​പ​പ്ര​ധാ​ന മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​ൽ സ​ബാ​ഹ് പ​റ​ഞ്ഞു.

സു​ര​ക്ഷാ നി​യ​മ​ങ്ങ​ളും നി​ർ​മാ​ണ ച​ട്ട​ങ്ങ​ളും പാ​ലി​ക്കാ​ത്ത കെ​ട്ടി​ട​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം ന​ട​ത്തി​യ പ​ത്ര​ക്കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

പ​രി​ശോ​ധ​ന​യി​ൽ, ജ​ലീ​ബ് അ​ൽ​ഷു​യൂ​ഖി​ൽ നാ​ല് അ​ന​ധി​കൃ​ത ബേ​സ്മെ​ൻ​റു​ക​ളും ഒ​രു റ​സ്റ്റോ​റ​ൻ​റും അ​ട​ച്ചു​പൂ​ട്ടി. ഖൈ​താ​നി​ൽ മൂ​ന്ന് അ​ന​ധി​കൃ​ത ബേ​സ്മെ​ൻ​റു​ക​ൾ അ​ട​പ്പി​ച്ചു. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി അ​ന​ധി​കൃ​ത ക​ട​ക​ളും ബേ​സ്മെ​ൻ​റു​ക​ളും അ​ട​ച്ചു​പൂ​ട്ടി​യി​ട്ടു​ണ്ട്.

ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ത്ത നി​ർ​മാ​ണ​ങ്ങ​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​തി​യ നി​യ​മ​നി​ർ​മ്മാ​ണം ന​ട​ത്തു​മെ​ന്നും ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.