പൊ​തു​മാ​പ്പ് കാ​ലാ​വ​ധി നീ​ട്ടി കു​വൈ​റ്റ്
Saturday, June 15, 2024 1:17 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: താ​മ​സ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് കു​വൈ​റ്റി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് സ​മ​യ​പ​രി​ധി ഈ ​മാ​സം 30 വ​രെ നീ​ട്ടി. പൊ​തു​മാ​പ്പ് കാ​ലാ​വ​ധി തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​പ്പി​ക്കാ​നാ​യി​രു​ന്നു നേ​ര​ത്തെ​യു​ള്ള തീ​രു​മാ​നം.

ആ​ഭ്യ​ന്ത​ര മ​ന്ത്രി ഷെ​യ്ഖ് ഫ​ഹ​ദ് അ​ൽ-​യൂ​സു​ഫ് അ​ൽ-​സ​ബാ​ഹി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് പു​തി​യ തീ​രു​മാ​നം. റ​സി​ഡ​ൻ​സി നി​യ​മം ലം​ഘി​ച്ച് കു​വൈ​റ്റി​ൽ ത​ങ്ങു​ന്ന​വ​ർ​ക്ക് ത​ങ്ങ​ളു​ടെ താ​മ​സം നി​യ​മ​വി​ധേ​യ​മാ​ക്കാ​നോ പി​ഴ​യ​ട​ക്കാ​തെ​യോ ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടാ​തെ​യോ രാ​ജ്യം വി​ടാ​നോ പൊ​തു​മാ​പ്പ് കാ​ല​ത്ത് സാ​ധി​ക്കും.