അ​ബു​ദാ​ബി മ​ല​യാ​ളി ഫോ​റ​ത്തി​ന്‍റെ മെ​ഗാ ഷോ ​എഎംഎ​ഫ് ഫി​യ​സ്റ്റ തി​ങ്ക​ളാ​ഴ്ച
Friday, June 14, 2024 7:46 AM IST
അനിൽ സി. ഇടിക്കുള
അ​ബു​ദാ​ബി: അ​ബു​ദാ​ബി മ​ല​യാ​ളി ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടാം പെ​രു​ന്നാ​ളാ​യ തി​ങ്ക​ളാ​ഴ്ച (ജൂ​ൺ 17) മെ​ഗാ ഷോ ​അ​ര​ങ്ങേ​റും. അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​റി​ലാ​ണ് പ​രി​പാ​ടി അ​ര​ങ്ങേ​റു​ക. വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് അ​ബു​ദാ​ബി മ​ല​യാ​ളി ഫോ​റം ഇ​ത്ത​വ​ണ പെ​രു​ന്നാ​ൾ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

"എ​എം​എ​ഫ് ഫി​യ​സ്റ്റ’ എ​ന്ന പേ​രി​ൽ ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​റി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് നൃ​ത്തോ​ത്സ​വ​ത്തോ​ട് കൂ​ടി ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ പാ​ച​ക മ​ത്സ​ര​വും തു​ട​ർ​ന്ന് സം​ഗീ​തോ​ത്സ​വ​വും അ​ബു​ദാ​ബി​യി​ലെ ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും അ​ണി​നി​ര​ക്കു​ന്ന വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​രം അ​ന്നാ രാ​ജ​ൻ (ലി​ച്ചി) മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന എ​എം​എ​ഫ് ഫീ​സ്റ്റ​യി​ൽ ഫാ​ദ​ർ സേ​വാ​രി​യോ​സ്, സി​ന്ധു പ്രേം​കു​മാ​ർ, ഇ​സ്മാ​യി​ൽ ത​ള​ങ്ക​ര, ഇ​മ്രാ​ൻ ഖാ​ൻ, സി​യാ ജാ​സ്മി​ൻ എ​ന്നീ ഗാ​യ​ക​രും പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ജി​ഷ ഷാ​ജി, കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജ്യോ​തി റെ​യ്ച്ച​ൽ, മ​ഹേ​ഷ് ച​ന്ദ്ര​ൻ, സി. ​എം. വി. ​ഫ​ത്താ​ഹ്, മു​ഹ​മ്മ​ദ് അ​സ്ഹ​ർ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റു​ബീ​ന ഷം​സീ​ർ, സെ​ലി​ൻ ജി​ജി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.