തൊ​ഴി​ലാ​ളി​ക​ളു​ടെ ഹൗ​സിം​ഗ്‌ ഡാ​റ്റ പു​തു​ക്കാ​ത്ത ക​മ്പ​നി​ക​ൾ​ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി കു​വെെ​റ്റ്
Friday, June 14, 2024 3:24 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ഹൗ​സിം​ഗ് ഡാ​റ്റ പു​തു​ക്കാ​ത്ത ക​മ്പ​നി​ക​ളു​ടെ സ​ർ​ക്കാ​ർ ക​രാ​ർ ഫ​യ​ലു​ക​ൾ പ​ബ്ലി​ക് അ​തോ​റി​റ്റി ഓ​ഫ് മാ​ൻ​പ​വ​ർ സ​സ്പെ​ൻ​ഡ് ചെ​യ്തു.

വ്യാ​ഴാ​ഴ്ച മു​ത​ൽ നി​ര​വ​ധി ക​മ്പ​നി​ക​ൾ ത​ങ്ങ​ളു​ടെ ഡാ​റ്റ പു​തു​ക്കി​യ​താ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​റി​ലെ സ്രോ​ത​സ് വെ​ളി​പ്പെ​ടു​ത്തി. ഡാ​റ്റ പു​തു​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന ക​മ്പ​നി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​.