കു​വൈ​റ്റ് ദു​ര​ന്തം: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് അ​നു​ശോ​ചി​ച്ചു
Saturday, June 15, 2024 3:31 PM IST
കു​വൈ​റ്റ് സി​റ്റി: കു​വെെ​റ്റി​ലെ ലേ​ബ​ർ ക്യാ​മ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ജ്ഞ​ലി​ക​ൾ നേ​ർ​ന്ന് സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ്. ആ​രാ​ധ​ന മ​ധ്യേ​ചേ​ർ​ന്ന അ​നു​ശോ​ച​ന സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക സെ​ക്ര​ട്ട​റി റെ​ജു ഡാ​നി​യേ​ൽ ജോ​ൺ അ​നു​ശോ​ച​ന സ​ന്ദേ​ശം അ​വ​ത​രി​പ്പി​ച്ചു.

ഇ​ട​വ​ക വി​കാ​രി റ​വ. പി. ​ജെ. സി​ബി പ്രാ​ർ​ഥ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി. അ​തി​ദാ​രു​ണ​മാ​യ ഈ ​സം​ഭ​വ​ത്തി​ൽ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തു​ക​യും മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ക​യും ചെ​യ്യു​ന്ന​താ‌​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.