മാ​ന​വി​ക സ്നേ​ഹ​ത്തി​ലൂ​ടെ ദൈ​വി​ക സാ​ക്ഷി​ക​ളാ​ക​ണം: റ​വ. ഇ​മ്മാ​നു​വേ​ൽ ഗ​രീ​ബ്
Friday, June 14, 2024 7:08 AM IST
രാജു ഡാനിയേൽ
കു​വൈ​റ്റ്: കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് (കെസിസി.) കു​വൈ​റ്റ് റീ​ജൺ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എ​ൻഇസികെ ചെ​യ​ർ​മാ​ൻ റ​വ. ഇ​മ്മാ​നു​വേ​ൽ ഗ​രീ​ബ് .

റീ​ജിയൺ പ്ര​സി​ഡന്‍റ് റ​വ. ഡോ.​ബി​ജു പാ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ എ​ൻഇസികെ സെ​ക്ര​ട്ട​റി റോ​യി കെ ​യോ​ഹ​ന്നാ​ൻ, കെടിഎസിസി പ്ര​സിഡന്‍റ് സ​ജു വി.​തോ​മ​സ് കെ. ഇസിഫ് പ്ര​സി​ഡ​ന്‍റ് റ​വ.​ജേ​ക്ക​ബ് വ​ർ​ഗീ​സ്, കു​വെ​റ്റ് റീ​ജൺ സെ​ക്ര​ട്ട​റി അ​ജോ​ഷ് മാ​ത്യു, ട്ര​ഷാ​റ​ർ സി​ബു അ​ല​ക്സ് ചാ​ക്കോ, വ​നി​താ ക​മ്മി​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ ദീ​നാ സ​ന്തോ​ഷ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ​തി​നൊ​ന്ന് സ​ഭ​ക​ളി​ലെ ഗാ​യ​ക സം​ഘ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ഗാ​ന​സ​ന്ധ്യ​യും ന​ട​ത്ത​പ്പെ​ട്ടു.