കു​വൈ​റ്റ്‌ തീപി​ടി​ത്തം: അ​ടി​യ​ന്തി​ര സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്ന് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍
Thursday, June 13, 2024 3:45 PM IST
കു​വൈ​റ്റ്‌ സി​റ്റി: ക​ഴി​ഞ്ഞ​ദി​വ​സം കു​വൈ​റ്റി​ലെ മം​ഗ​ഫി​ല്‍ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​ര​ണ​പെ​ട്ട​വ​ര്‍​ക്ക് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ആ​ദ​രാ​ജ്ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു.

ദു​ര​ന്ത​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് അ​ടി​യ​ന്തി​ര സ​ഹാ​യം എ​ത്തി​ക്കാ​ന്‍ കേ​ന്ദ്ര - സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ‌​ട്ടു.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും പ​രി​ക്കേ​റ്റ​വ​ര്‍​ക്കു​ള്ള തു​ട​ര്‍​ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​നും മ​ന്ത്രി​ത​ല സം​ഘ​ത്തെ കു​വൈ​റ്റി​ലേ​ക്ക് അ​യ​ക്ക​ണ​മെ​ന്നും കെ​പി​എ പ്ര​സ്താ​വ​ന​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.