ഒ​ടു​വി​ല​ത്തെ മ​ട​ക്ക​ത്തി​ന് അ​വ​രെ​ത്തി; വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പൊ​തു​ദ​ര്‍​ശ​നം; ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി
Friday, June 14, 2024 12:56 PM IST
‌കൊ​ച്ചി:​കു​വൈ​റ്റി​ലെ തീ​പി​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തെ​ത്തി​ച്ചു. 23 മ​ല​യാ​ളി​ക​ള്‍ അ​ട​ക്കം 31 പേ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് കൊ​ച്ചി​യി​ല്‍ ഏ​റ്റു​വാ​ങ്ങി​യ​ത്.

ക​സ്റ്റം​സ് ക്ലി​യ​റ​ൻ​സി​ന് ശേ​ഷം മ​ല​യാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​വി​ടെ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ്ഥ​ല​ത്ത് പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​രും മ​രി​ച്ച​വ​ർ​ക്ക് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. മ​രി​ച്ച​വ​ർ​ക്ക് സ​ർ​ക്കാ​ർ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി ആ​ദ​രി​ച്ചു.

കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നും മ​രി​ച്ച​വ​ർ​ക്ക് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. അ​ൽ​പ​സ​മ​യ​ത്തി​ന​കം മൃ​ത​ദേ​ഹം അ​വ​ര​വ​രു​ടെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രു​ടെ ചേ​ത​ന​യ​റ്റ ശ​രീ​ര​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങാ​ന്‍ വ​ന്‍ ജ​നാ​വ​ലി​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ചേ​ർ​ന്ന​ത്.