കു​വൈ​റ്റ് ദു​ര​ന്തം; ചി​കി​ത്സ​യി​ലു​ള്ള മ​ല​യാ​ളി​ക​ൾ അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്തു
Saturday, June 15, 2024 10:15 AM IST
തി​രു​വ​ന​ന്ത​പു​രം: കു​വൈ​​റ്റ് ദു​ര​ന്ത​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന മ​ല​യാ​ളി​ക​ളെ​ല്ലാം അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. ചി​കി​ത്സ​യി​ലു​ള്ള 14 മ​ല​യാ​ളി​ക​ളും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു​വെ​ന്ന പു​തി​യ വി​വ​ര​മാ​ണ് നി​ല​വി​ൽ കു​വൈ​റ്റിൽ​നി​ന്ന് പു​റ​ത്തു​വ​രു​ന്ന​ത്.

14 മ​ല​യാ​ളി​ക​ള്‍ അ​ട​ക്കം 31 ഇ​ന്ത്യ​ക്കാ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന​ത്. ഇ​തി​ൽ14 മ​ല​യാ​ളി​ക​ളി​ൽ 13 പേ​രും നി​ല​വി​ൽ വാ​ർ​ഡു​ക​ളി​ലാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​ർ ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല.

ഒ​രാ​ൾ മാ​ത്ര​മാ​ണ് ഐ​സി​യു​വി​ൽ തു​ട​രു​ന്ന​ത്. അ​ൽ അ​ദാ​ൻ, മു​ബാ​റ​ക് അ​ൽ ക​ബീ​ർ, അ​ൽ ജാ​ബ​ർ, ജ​ഹ്‍​റ ഹോ​സ്പി​റ്റ​ൽ, ഫ​ർ​വാ​നി​യ ഹോ​സ്പി​റ്റ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ക്കേ​റ്റ​വ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട നാ​ല് മ​ല​യാ​ളി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും. പു​ന​ലൂ​ർ സ്വ​ദേ​ശി സാ​ജ​ൻ ജോ​ർ​ജ്, വി​ള​ച്ചി​ക്കാ​ല സ്വ​ദേ​ശി ലൂ​ക്കോ​സ്, പ​ന്ത​ളം സ്വ​ദേ​ശി ആ​കാ​ശ് ശ​ശി​ധ​ര​ൻ, ക​ണ്ണൂ​ർ കു​റു​വ സ്വ​ദേ​ശി അ​നീ​ഷ് എ​ന്നി​വ​രു​ടെ സം​സ്കാ​ര​മാ​ണ് ഇ​ന്ന് ന​ട​ക്കു​ക.

സാ​ജ​ന്‍റെ സം​സ്കാ​രം ന​രി​ക്ക​ൽ മാ​ർ​ത്തോ​മാ ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ലും ലൂ​ക്കോ​സി​ന്‍റെ സം​സ്കാ​രം വി​ള​ച്ചി​ക്കാ​ല ഐ​പി​സി സെ​മി​ത്തേ​രി​യി​ലു​മാ​ണ്.