ഡോ. ​ബ​ഷീ​ർ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ അ​സ്ഹ​രി യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് സ​ന്ദ​ർ​ശി​ച്ചു
Thursday, June 13, 2024 2:36 PM IST
ഷാ​ർ​ജ: ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം യു​എ​ഇ​യി​ലെ​ത്തി​യ മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മ​ത​കാ​ര്യ ഉ​പ​ദേ​ഷ്‌ടാ​വ് ഡോ. ​ബ​ഷീ​ർ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ അ​സ്ഹ​രി ഷാ​ർ​ജ​യി​ലെ യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് ഹെ​ഡ് ഓ​ഫീ​സ് സ​ന്ദ​ർ​ശി​ച്ചു.

ഇ​സ്‌ലാ​മി​ക് ദ​അ​വാ ഫൗ​ണ്ടേ​ഷ​ൻ മ​ലേ​ഷ്യ​യു​ടെ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് അംഗവുമായ ഇ​ദ്ദേ​ഹ​ത്തി​ന് യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സിന്‍റെ സിഇഒ ​സ​ലാം പാ​പ്പി​നി​ശേരി സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റി.

യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സി​ലെ അ​ഡ്വ. ആ​ദി​ൽ ഹം​സ ഈ​ജി​പ്ത്, അ​ഡ്വ. മു​ഹ​മ്മ​ദ് അ​ൽ അ​വാ​ദി ഈ​ജി​പ്ത്, അ​ഡ്വ. യാ​സി​ർ സ​ഖാ​ഫി, അ​തീ​ഖ് അ​സ്ഹ​രി ക​ല്ല​ട്ര, ജം​ഷീ​ർ വ​ട​ഗി​രി​യി​ൽ, ഷ​ഫീ​ഖ് അ​ബ്ദു​റ​ഹ്മാ​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി.