ഖ​ത്ത​റി​ല്‍ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി യു​വാ​ക്ക​ള്‍ മ​രി​ച്ചു
Saturday, June 15, 2024 10:22 AM IST
ദോ​ഹ: ഖ​ത്ത​റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ യു​വാ​ക്ക​ള്‍ മ​രി​ച്ചു. ഐ​ഡി​യ​ല്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​രാ​യ ഹം​സ, റം​ല​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ മ​ച്ചി​ങ്ങ​ല്‍ മു​ഹ​മ്മ​ദ് ത്വ​യ്യി​ബ് (21), സൂ​ഖ് വാ​ഖി​ഫി​ലെ വ്യാ​പാ​രി തൃ​ശൂ​ര്‍ വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി ഹം​സ​യു​ടേ​യും ഹ​സീ​ന​യു​ടേ​യും ഏ​ക മ​ക​ന്‍ മു​ഹ​മ്മ​ദ് ഹ​ബീ​ല്‍ (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മാ​ള്‍ ഓ​ഫ് ഖ​ത്ത​റി​ന് സ​മീ​പം ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ര​ണ്ട് പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഹ​മ​ദ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

മു​ഹ​മ്മ​ദ് ത്വ​യ്യി​ബ് ഖ​ത്ത​ര്‍ മി​ലി​ട്ട​റി ജീ​വ​ന​ക്കാ​ര​നും മു​ഹ​മ്മ​ദ് ഹ​ബീ​ല്‍ ദോ​ഹ യൂ​ണി​വേ​ഴ്‌​സി​റ്റി വി​ദ്യാ​ര്‍​ഥി​യു​മാ​ണ്. ഇ​രു​വ​രും തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക​ളാ​ണ്.