കു​വൈ​റ്റ് ദു​ര​ന്തം; മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ര​ണ്ട് ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്ന് എ​ബി​എ​ൻ ഗ്രൂ​പ്പ്
Saturday, June 15, 2024 10:11 AM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ര​ണ്ട് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് എ​ബി​എ​ൻ ഗ്രൂ​പ്പ്. ചെ​യ​ർ​മാ​ന്‍ ജെ.​കെ.​മേ​നോ​ൻ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കു​ടും​ബ​ങ്ങ​ളു​ടെ ദു​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് എ​ട്ട് ല​ക്ഷം രൂ​പ​യും മ​റ്റ് നി​യ​മ​പ​ര​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കു​മെ​ന്നും എ​ൻ​ബി​ടി​സി ക​മ്പ​നി കെ.​ജി. എ​ബ്ര​ഹാ​മി​ന്‍റെ മ​ക​ൻ ഷി​ബി എ​ബ്ര​ഹാം വ്യ​ക്ത​മാ​ക്കി.

തീ​പി​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കാ​ൻ കു​വൈ​റ്റ് അ​മീ​ർ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ഞ്ച് ല​ക്ഷം രൂ​പ വീ​ത​വും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യും ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.