എ​ൻബി​ടിസി ​ക്യാന്പ് തീ​പി​ടി​ത്തം: മ​ര​ണ​പ്പെ​ട്ട​വ​രി​ൽ പ​കു​തി​യും മ​ല​യാ​ളി​ക​ൾ
Friday, June 14, 2024 7:54 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: എ​ൻബിടിസി ​ ക്യാന്പ് തീ​പി​ടി​ത്ത​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രി​ൽ 46 പേ​രും ഇ​ന്ത്യ​ക്കാ​ർ. അ​തി​ൽ പ​കു​തി​യും മ​ല​യാ​ളി​ക​ളും. ത​മി​ഴ്നാ​ട് (7), യുപി (4), ആ​ന്ധ്ര (3), ബീ​ഹാ​ർ (2), ഒ​ഡീ​ഷ്യ (2), ജാ​ർ​ഖ​ണ്ഡ്, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര, പ​ഞ്ചാ​ബ്, പ​ശ്ചി​മ​ബം​ഗാ​ൾ ഒന്ന് വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് മ​ര​ണ നി​ര​ക്ക്.

മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​ൻ സ്പെ​ഷ്യ​ൽ വി​മാ​നം വി​ട്ടു ത​രാ​ൻ താ​യ്യാ​റാ​ണെ​ന്ന് കു​വൈ​റ്റ് അ​മീ​ർ ശെ​യ്ഖ് മി​ഷേ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​ൽ സ​ബാ​ഹ് പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ കൊ​ണ്ടു​പോ​കാ​നാ​ണ് ഇ​ന്ത്യ തീ​രു​മാ​നി​ച്ച​ത് എ​ന്ന​റി​യു​ന്നു.