കു​വൈ​റ്റ് തീ​പി​ടി​ത്തം: അ​ഞ്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ മ​രി​ച്ച​താ​യി മ​ന്ത്രി കെ.​എ​സ്. മ​സ്താ​ൻ
Thursday, June 13, 2024 5:12 PM IST
ചെ​ന്നൈ: കു​വൈ​റ്റി​ലെ മം​ഗ​ഫി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ അ​ഞ്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ മ​രി​ച്ച​താ​യി പ്ര​വാ​സി​ക്ഷേ​മ മ​ന്ത്രി കെ.​എ​സ്. മ​സ്താ​ൻ. ത​ഞ്ചാ​വൂ​ർ, രാ​മ​നാ​ഥ​പു​രം, വി​ല്ലു​പു​രം സ്വ​ദേ​ശി​ക​ളാ​യ രാ​മ ക​റു​പ്പ​ൻ, വീ​ര​സാ​മി മാ​രി​യ​പ്പ​ൻ, ചി​ന്ന​ദു​രൈ കൃ​ഷ്ണ​മൂ​ർ​ത്തി, മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, ഗു​നാ​ഫ് റി​ച്ചാ​ർ​ഡ് റാ​യ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ നി​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ കു​വൈ​റ്റി​ലെ ത​മി​ഴ് സം​ഘ​ട​ന​ക​ളാ​ണ് മ​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യ​ത്. വി​ദേ​ശ​ത്തെ ത​മി​ഴ് സം​ഘ​ട​ന​ക​ൾ ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ പ്ര​കാ​രം മ​രി​ച്ച​വ​രെ തി​രി​ച്ച​റി​യാ​ൻ കാ​ല​താ​മ​സം വ​രും.

ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് ല​ഭി​ച്ചാ​ലു​ട​ൻ മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.