കു​വൈ​റ്റി​ലെ മ​ഹാ​ദു​ര​ന്തം ഞെ​ട്ടി​ക്കു​ന്ന​ത്: മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത
Saturday, June 15, 2024 3:19 PM IST
കു​വൈറ്റ് സിറ്റി: കു​വൈ​റ്റി​ലെ പ്ര​വാ​സി​ക​ള്‍​ക്കുണ്ടാ​യ മ​ഹാ​ദു​ര​ന്തം മാ​ന​വ സ​മൂ​ഹ​ത്തെ ആകമാനം ഞെ​ട്ടി​പ്പിക്കുന്നതാണെന്ന് മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത ജോ​സ​ഫ് മോ​ര്‍ ഗ്രി​ഗോ​റി​യോ​സ്.

സ്വ​പ്ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളു​മാ​യി നാ​ടി​ന്‍റെ​യും ത​ങ്ങ​ളു​ടെ ഉ​റ്റ​വ​രു​ടെ​യും സ്ഥി​തി​ഗ​തി​ക​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​വാ​ന്‍ അ​ധ്വാ​നി​ച്ച ന​മ്മു​ടെ സ​ഹോ​ദ​ര​ങ്ങ​ളു​ടെ അ​കാ​ല​ത്തി​ലു​ള്ള വേ​ര്‍​പാ​ട് ഹൃ​ദ​യ​ത്തി​ന് നൊ​മ്പ​ര​മാ​യി.

മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​ത്മാ​ക്ക​ള്‍​ക്ക് നി​ത്യ​ശാ​ന്തി നേ​ര്‍​ന്നു പ്രാ​ര്‍​ഥി​ക്കു​ന്നു. വേ​ദ​നി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ല്‍ പ​ങ്കുചേ​രു​ന്നു. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്കു​വാ​ന്‍ ക​ഴി​യ​ട്ടെയെന്നും പ്രാ​ര്‍ഥ​നാ​പൂ​ര്‍​വം അ​ഗാ​ധ​മാ​യ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത അ​റി​യി​ച്ചു.