മാ​ർ റാ​ഫേ​ൽ‌ ത​ട്ടി​ൽ അ​നു​ശോ​ചി​ച്ചു
Saturday, June 15, 2024 10:30 AM IST
കൊ​ച്ചി: കു​വൈ​റ്റി​ലെ തീ​പി​ടി​ത്ത​ദു​ര​ന്ത​ത്തി​ൽ സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​നു​ശോ​ചി​ച്ചു. മ​രി​ച്ച 49 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളി​ൽ 45 പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണെ​ന്ന​തും അ​തി​ൽ 24 പേ​ർ മ​ല​യാ​ളി​ക​ളാ​ണെ​ന്ന​തും ന​മ്മു​ടെ ദുഃ​ഖം വ​ർ​ധി​പ്പി​ക്കു​ന്നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​ത്തി​രി​യേ​റെ പ്ര​തീ​ക്ഷ​ക​ളും സ്വ​പ്ന​ങ്ങ​ളു​മാ​യി ക​ട​ൽ ക​ട​ന്ന് പ്ര​വാ​സി​ക​ളാ​യി ജീ​വി​ക്കു​ന്ന​വ​രു​ടെ​യും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ഹൃ​ദ​യ​വേ​ദ​ന മ​ന​സി​ലാ​ക്കു​ക​യും അ​തി​ൽ പ​ങ്കു​ചേ​രു​ക​യും ചെ​യ്യു​ന്നു. അ​പ​ക​ട​ത്തി​ൽ 50 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും അ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

അ​നേ​കം കു​ടും​ബ​ങ്ങ​ളു​ടെ ക​ഷ്‌​ട​പ്പാ​ടു​ക​ളി​ൽ ന​മ്മ​ൾ വ​ള​രെ ദുഃ​ഖി​ത​രാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് ഞ​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന. ദുഃ​ഖി​ത​രും ക​ഷ്‌​ട​പ്പെ​ടു​ന്ന​വ​രു​മാ​യ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ സാ​ന്ത്വ​ന​മേ​കാ​നും സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​നും സ​ർ​ക്കാ​രി​നോ​ടൊ​പ്പം ഏ​വ​രും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും മാ​ർ ത​ട്ടി​ൽ ആ​ഹ്വാ​നം ചെ​യ്തു.