ഭി​ന്ന​ശേ​ഷി മേ​ഖ​ല​യ്ക്കു​വേ​ണ്ടി ജീ​വി​തം സ​മ​ർ​പ്പി​ച്ച സിസ്റ്റർ പൗ​ളി​നു പുരസ്കാരം
Friday, March 29, 2024 1:13 AM IST
പാ​ല​ക്കാ​ട്: കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡൗ​ൺ സി​ൻ​ഡ്രോം ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ത്വ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന സം​സ്ഥാ​ന​ത​ല അ​വാ​ർ​ഡി​ന് പെ​രി​മ്പ​ടാ​രി സെ​ന്‍റ് ഡൊ​മി​നി​ക് സ്പെ​ഷ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ പൗ​ളി​ൻ ഒ​പി അ​ർ​ഹ​യാ​യി.

ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് ഐ​എം​എ ഹാ​ളി​ൽ ന​ട​ന്ന വേ​ൾ​ഡ് ഡൗ​ൺ സി​ൻ​ഡ്രോം ഡേ​ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി ഡോ.​വി. വേ​ണു​വി​ൽ നി​ന്നും പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

മൂ​ന്നു പ​തി​റ്റാ​ണ്ടോ​ള​മാ​യി ഭി​ന്ന​ശേ​ഷി മേ​ഖ​ല​ക്കു​വേ​ണ്ടി ജീ​വി​തം സ​മ​ർ​പ്പി​ച്ച സി​സ്റ്റ​ർ 28 വ​ർ​ഷ​മാ​യി മ​ണ്ണാ​ർ​ക്കാ​ട് സെ​ന്‌​റ് ഡൊ​മ​നി​ക്സ് സ്പെ​ഷ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലാ​ണ്.