അ​ല​ങ്കാ​രപ്പ​ന​ക​ളു​ടെ കൗ​തു​ക‌ക്കാ​ഴ്ച ​ ഒ​രു​ക്കി ചെ​റു​നി​ലം കുടുംബം
Friday, March 29, 2024 1:13 AM IST
വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത​യോ​ര​ത്ത് അ​ല​ങ്കാ​രപ്പന​ക​ളു​ടെ കൗ​തു​കക്കാ​ഴ്ച​യൊ​രു​ക്കി ചെ​റു​നി​ലം വീ​ട്ടു​കാ​ർ. പ​ന്ത​ലാം​പാ​ടം മേ​രി​ഗി​രി​യി​ലാ​ണ് ചെ​റു​നി​ലം സ​യോ, ചെ​റു​നി​ലം സി​ല്‍​വി​ൻ എ​ന്നീ വീ​ട്ടു​കാ​ർ ചേ​ർ​ന്ന് വാ​ഹ​ന യാ​ത്രി​ക​ർ​ക്കാ​യി മ​നോ​ഹ​രകാ​ഴ്ച​യൊ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഫോ​ക്സ് ടെ​യി​ൽ ഇ​ന​ത്തി​ൽ​പ്പെ​ട്ട 30 പ​ന​ക​ളാ​ണ് ഇ​തെ​ല്ലാം. പ​ന​ക​ൾ​ക്കു നാ​ലു​വ​ർ​ഷം പ്രാ​യ​വും 15 അ​ടി​യി​ലേ​റെ ഉ​യ​ര​വു​മു​ണ്ട്.

പ​ത്ത​ടി അ​ക​ലം ക്ര​മ​പ്പെ​ടു​ത്തി​യാ​ണ് പ​ന ന​ട്ടി​ട്ടു​ള്ള​ത്. മ​റ്റു മ​ര​ങ്ങ​ളോ ത​ട​സ​ങ്ങ​ളോ ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​വി​ടെ ന​ല്ല വെ​യി​ലും ല​ഭി​ക്കും. അ​തി​നാ​ൽ വ​ള​ർ​ച്ച​യും ന​ല്ല ക​രു​ത്തോ​ടെ​യാ​ണ്.
താ​ഴെ മു​ന്തി​യ ഇ​നം പു​ല്ലി​ന​ങ്ങ​ളും ന​ട്ടു​പി​ടി​പ്പി​ച്ച് പ​രി​പാ​ലി​ക്കു​ന്നു​ണ്ട്. തൈ ​ഒ​ന്നി​ന് 500 രൂ​പ നി​ര​ക്കി​ലാ​ണ് വാ​ങ്ങി ന​ട്ട​തെ​ന്നു സ​യോ പ​റ​ഞ്ഞു. കേ​ടുപി​ടി​ച്ച് ഒ​രു തൈ ​വ​ള​ർ​ച്ച മു​ര​ടി​ച്ച​പ്പോ​ൾ അ​തു മാ​റ്റി. മ​റ്റു​ള്ള തൈ​ക​ളു​ടെ വ​ലി​പ്പ​മു​ള്ള തൈ 3000 ​രൂ​പ​യ്ക്ക് വാ​ങ്ങി ന​ട്ടാ​ണ് നി​രതെ​റ്റാ​തെ അ​ക​ലം പാ​ലി​ച്ചി​ട്ടു​ള്ള​ത്. പാ​ത​യോ​ര​ത്ത് വീ​ട്ടു​കാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഇ​ത്ര​യും ച​ന്ത​ത്തോ​ടെ അ​ല​ങ്കാ​രപ്പ​ന വ​ള​ർ​ത്ത​ൽ അ​പൂ​ർ​വ​മാ​കും.

ഇ​തി​നാ​ൽത​ന്നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഇ​തി​ന്‍റെ സം​ര​ക്ഷ​ക​രാ​യ സ​യോ​യെ​യും മ​ക​ൻ അ​ബേ​റ്റോ​യേ​യും സി​ൽ​വി​നേ​യും എം​എ​ൽ​എ പി.​പി. സു​മോ​ദ് എ​ത്തി അ​നു​മോ​ദി​ച്ച​ത്.

പൊ​ന്ത​ക്കാ​ടു ക​യ​റി വാ​ഹ​ന യാ​ത്ര​ക്കാ​ർ മാ​ലി​ന്യം ത​ള്ളി​യി​രു​ന്ന പ്ര​ദേ​ശ​മാ​യി​രു​ന്നു ഇ​വി​ടെ. ഇ​തി​ന് എ​ങ്ങ​നെ പ​രി​ഹാ​രം കാ​ണും എ​ന്ന ഇ​വ​രു​ടെ ചി​ന്ത​ക​ളാ​ണ് ഈ ​സു​ന്ദ​ര​ക്കാ​ഴ്ച​യി​ലേ​ക്ക് പ്ര​ദേ​ശ​ത്തെ മാ​റ്റി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

ആ​റു​വ​രി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വാ​ഹ​നയാ​ത്രി​ക​ർ ഈ ​മ​നോ​ഹ​രകാ​ഴ്ച കാ​ണാ​തെ പോ​കി​ല്ല. വേ​ന​ൽച്ചൂടി​ൽ എ​വി​ടെയും ഉ​ണ​ക്ക​മാ​യ​തി​നാ​ൽ യാ​ത്ര​യ്ക്കി​ടെ​യു​ള്ള ഈ ​അ​പൂ​ർ​വകാ​ഴ്ച കു​ളി​ർ​മ​യേ​കു​ന്ന​താ​ണ്. സ​യോ​യു​ടെ മ​ക​ൻ ഏ​ഴാം​ക്ലാ​സു​കാ​ര​ൻ അ​ബേ​റ്റോ​യ്ക്കാ​ണ് ജ​ല​സേ​ച​ന ചു​മ​ത​ല. രാ​വി​ലെയും വൈ​കു​ന്നേ​ര​വും ഈ ​ജോ​ലി അ​ബേ​റ്റോ കൃ​ത്യ​മാ​യി നി​ർ​വ​ഹി​ക്കു​ന്നു​ണ്ട്. പ​ന​ക​ളു​ടെ ഈ ​ത​ണ​ൽ ക​ണ്ട് ഇ​പ്പോ​ൾ വാ​ഹ​ന​യാ​ത്രി​ക​ർ വി​ശ്ര​മി​ക്കാ​നെ​ത്തു​ന്നു​ണ്ട്.

ഇ​വ​ർ വ​ലി​ച്ചെ​റി​യു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ദി​വ​സ​വും നീ​ക്കം ചെ​യ്ത് പ്ര​ദേ​ശം ക്ലീ​നാ​ക്കു​ന്ന​തും അ​ബേ​റ്റോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കു​ട്ടി​ക്കൂട്ട​മാ​ണ്. വീ​ട്ടു​കാ​രു​ടെ ഈ ​ന​ന്മപ്ര​വൃ​ത്തി​ക്കു നാ​ട്ടു​കാ​രു​ടെ പ്രോ​ത്സാ​ഹ​ന​വും പി​ന്തു​ണ​യു​മു​ണ്ട്.