നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ടി​ന്‍റെ ത​റ​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന​യാ​ൾ ടി​പ്പ​ർ ക​യ​റി മ​രി​ച്ചു
Wednesday, March 27, 2024 10:59 PM IST
നെ​ന്മാ​റ: വീ​ടി​ന്‍റെ ത​റ നി​ർ​മാ​ണ​ത്തി​നു മ​ണ്ണ​ടി​ക്കു​ന്ന​തി​നി​ടെ, ത​റ​യി​ൽ കി​ട​ന്നു​റ​ങ്ങി​യ തൊ​ഴി​ലാ​ളി ടി​പ്പ​ർ ക​യ​റി മ​രി​ച്ചു. അ​യി​ലൂ​ർ പു​തു​ച്ചി കു​ന്ന​ക്കാ​ട് ര​മേ​ഷ് (കു​ട്ട​ൻ-45) ആ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.

അ​യി​ലൂ​ർ പു​തു​ച്ചി സ്വ​ദേ​ശി ജ​യ​പ്ര​കാ​ശി​ന്‍റെ വീ​ടു നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​റ​യി​ൽ മ​ണ്ണി​ടു​ന്ന​തി​നു സ​ഹാ​യി​ക്കാ​നെ​ത്തി​യ​താ​ണ് ര​മേ​ഷ്. ഒ​രു ത​വ​ണ മ​ണ്ണ​ടി​ച്ച് ടി​പ്പ​ർ മ​ട​ങ്ങി​പ്പോ​യ​തോ​ടെ ര​മേ​ഷ് ത​റ​യി​ൽ കി​ട​ന്നു​റ​ങ്ങി. ഇ​തി​നി​ടെ വീ​ണ്ടും എ​ത്തി​യ ടി​പ്പ​ർ മ​ണ്ണ് ത​ട്ടു​ന്ന​തി​നാ​യി പു​റ​കോ​ട്ട് എ​ടു​ക്കു​ന്ന​തി​നി​ടെ ഉ​റ​ങ്ങി​ക്കി​ട​ന്ന ര​മേ​ഷി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റു​ക​യാ​യി​രു​ന്നു.

മ​ണ്ണ് കൊ​ണ്ടു​വ​രു​ന്ന​തി​നെ​തി​രേ ക​ഴി​ഞ്ഞ ദി​വ​സം പ​രാ​തി ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് രാ​ത്രി​യി​ലാ​ണ് ടി​പ്പ​റി​ൽ മ​ണ്ണ് എ​ത്തി​ച്ചി​രു​ന്ന​ത്. ടി​പ്പ​റും ഡ്രൈ​വ​ർ വി​ശ്വം​ഭ​ര​നെ​യും നെ​ന്മാ​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. രാ​ജ​നാ​ണ് ര​മേ​ഷി​ന്‍റെ പി​താ​വ്. അ​മ്മ: അ​മ്മു. ഭാ​ര്യ: ഷൈ​ജ. മ​ക്ക​ൾ: നി​ര​ഞ്ജ​ന, നീ​ര​ജ്. സ​ഹോ​ദ​രി: രാ​ധ.