വള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് പോ​ളി​ടെ​ക്നി​ക്കി​ൽ സൈ​ബ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാസ്
Wednesday, March 27, 2024 6:12 AM IST
വ​ട​ക്ക​ഞ്ചേ​രി: ആ​ധു​നി​ക ഡി​ജി​റ്റ​ൽ ടെ​ക്നോ​ള​ജി സം​ബ​ന്ധി​ച്ചു​ള്ള അ​റി​വു​ക​ൾ സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി ക​മ്പ്യൂട്ട​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന സ്മാ​ർ​ട്ട് യു​ഗം എ​ന്ന ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത യ​ജ്ഞ​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ലെ അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ സാ​മൂ​ഹി​ക​പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ന വി​ദ്യാ​ർ​ഥി​ക​ൾ, പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ക​മ്പ്യൂ​ട്ട​ർ സാ​ക്ഷ​ര​ത ആ​വ​ശ്യ​മു​ള്ള വി​ഭാ​ഗ​ങ്ങ​ൾ തു​ട​ങ്ങി ഈ ​യ​ജ്ഞ​ത്തി​ൽ താ​ത്പ​ര്യ​മു​ള്ള​വ​രേ​യും മു​ൻ​നി​ർ​ത്തി​യാ​ണ് ഈ ​യ​ജ്ഞം ആ​രം​ഭി​ച്ച​ത്.

​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സൈ​ബ​ർ ഭീ​ഷ​ണി​ക​ൾ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ന്നു.

കേ​ര​ള പോ​ലീ​സി​ലെ പാ​ല​ക്കാ​ട് സൈ​ബ​ർ സെ​ല്ലി​ൽ നി​ന്നു​ള്ള ഓ​ഫീ​സ​ർ​മാ​രാ​യ മ​നീ​ഷി​ന്‍റേ​യും ഫാ​സി​ലി​ന്‍റേയും നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ലാ​സ് ന​ട​ത്തി​യ​ത്. ഇ​ന്ന​ത്തെ ത​ല​മു​റ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​നു​ഭ​വി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ളെ​യും വെ​ല്ലു​വി​ളി​ക​ളെ​യും നേ​രി​ടാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ മ​നീ​ഷ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​ർ​ദേ​ശി​ച്ചു.

സൈ​ബ​റി​ട​ത്ത് പാ​ലി​ക്കേ​ണ്ട മ​ര്യാ​ദ​ക​ൾ, സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ എന്നിവയെ കുറിച്ച് അ​റി​വു ന​ൽ​കു​ന്ന​താ​യി​രു​ന്നു ക്ലാ​സ്.

സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ത​ട്ടി​പ്പു​ക​ളെ​കു​റി​ച്ചും അ​വ​ബോ​ധം ന​ൽ​കു​ക​യു​മു​ണ്ടാ​യി.

ചോ​ദ്യോ​ത്ത​ര സെ​ഷ​നി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്കു​ള്ള വി​ശ​ദീ​ക​ര​ണ​വു​മു​ണ്ടാ​യി. സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​ ലീ​രാ​സ് പ​തി​യാ​ൻ, ക​മ്പ്യൂ​ട്ട​ർ ഡി​പ്പാ​ർ​ട്ടമെന്‍റ് മേ​ധാ​വി ടി.​ ജി​ന്‍റോ ജോ​ൺ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി അ​ഭി​ഷേ​ക് സി.​ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.