എക്സൈസ് സംഘം വാ​റ്റുചാ​രാ​യവും വാ​ഷും പി​ടി​കൂ​ടി
Wednesday, March 27, 2024 6:12 AM IST
പാ​ല​ക്കാ​ട് : ലോ​ക​്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ചെ​ർ​പ്പു​ള​ശേ​രി റേഞ്ചി​ലെ അ​സി.​എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ടി. ഷ​നൂ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ വാ​റ്റുചാ​രാ​യ​വും വാ​ഷും പി​ടി​കൂ​ടി.

ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കി​ൽ തൃ​ക്ക​ടീ​രി ര​ണ്ട് വി​ല്ലേ​ജി​ൽ കാ​രാ​ട്ടു​കു​ർ​ശി ദേ​ശ​ത്ത് കു​ന്നി​ൻ​മേ​ൽ വീ​ട്ടി​ൽ കു​ഞ്ചു മ​ക​ൻ ശ്രീ​കു​മാ​ര​ൻ (43) ആ​ണ് പി​ടി​യി​ലാ​യ​ത്. വീ​ട്ടി​ൽനിന്ന് 2.5 ലി​റ്റ​ർ ചാ​രാ​യ​വും 50 ലി​റ്റ​ർ വാ​ഷും പി​ടി​കൂ​ടി പ്ര​തി​ക്കെ​തി​രെ കേ​സ് എ​ടു​ത്തു. പ്ര​ദേ​ശ​ത്തു ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന് ഒ​റ്റ​പ്പാ​ലം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ.​കെ. വി​ജേ​ഷ് അ​റി​യി​ച്ചു.

പ​രി​ശോ​ധ​ന​യി​ൽ ഗ്രേ​ഡ് എ​ഇ​ഐ​മാ​രാ​യ കെ.​എ​സ്. ബാ​സ്റ്റി​ൻ, സി.​എ​ൻ. ഷാ​ജി​കു​മാ​ർ, ഗ്രേ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ വി.​ജ​യ​ദേ​വ​നു​ണ്ണി, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ സി.​എ​ൽ. സ​ബി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.