നെ​ല്ലി​യാ​മ്പ​തി​യി​ൽ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ​ക്ക് സ​മീ​പമെത്തിയ കാട്ടാന ഭീതിപരത്തി
Wednesday, March 27, 2024 6:12 AM IST
നെ​ന്മാ​റ: നെ​ല്ലി​യാ​മ്പ​തി വ​നം, ആ​രോ​ഗ്യ വ​കു​പ്പു​ക​ളു​ടെ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ​ക്ക് സ​മീ​പം കാ​ട്ടാ​ന നി​ല​യു​റ​പ്പി​ച്ച​ത് ഭീ​തി പ​ര​ത്തി. കൈ​കാ​ട്ടി​യി​ൽ ഇ​ട​യ്ക്കി​ടെ കാ​ട്ടാ​ന​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ടെ​ങ്കി​ലും മ​നു​ഷ്യ സാ​ന്നി​ധ്യം ക​ണ്ടാ​ൽ ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​ണ് പ​തി​വ്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കി​ട്ട് അഞ്ചുമ​ണി​യോ​ടെ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ​ക്ക് സ​മീ​പം എ​ത്തി​യ കാ​ട്ടാ​ന ഏ​റെ നേ​രം പി​ന്തി​രി​യാ​തെ നി​ന്ന​ത് താ​മ​സ​ക്കാ​രെ​യും മ​റ്റും ആ​ശ​ങ്ക​യി​ലാ​ക്കി.

ആ​ന​യെ കാ​ണാ​ൻ കൂ​ടു​ത​ൽ പേ​ർ പു​റ​ത്തെ​ത്തി​യ​തോ​ടെ പ്ര​ദേ​ശ​ത്തു നി​ന്നും കാ​ട്ടാ​ന കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി കു​ട്ടി​യാ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ന​ക​ളു​ടെ സം​ഘം പ്ര​ദേ​ശ​ത്ത് ഉ​ണ്ടാ​യി​രു​ന്നു.