അഞ്ചു​മൂ​ർ​ത്തി​മം​ഗ​ല​ത്ത് ലോ​റി​യി​ലെ വൈ​ക്കോ​ലി​നു തീ​പി​ടി​ച്ചു
Wednesday, March 27, 2024 6:12 AM IST
വ​ട​ക്ക​ഞ്ചേ​രി: അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം ചീ​റ​മ്പ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് ലോ​റി​യി​ലെ വൈ​ക്കോ​ലി​ന് തീപി​ടി​ച്ച​ത് ഭീ​തി പ​ര​ത്തി. ഡ്രൈ​വ​റു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വൈ​ക്കോ​ൽ കെ​ട്ടു​ക​ൾ ക​യ​റ്റി ലോ​റി വീ​ട്ടി​ലേ​ക്ക് ഓ​ടി​ച്ചു പോ​കു​ന്ന​തി​നി​ടെ​യാ​ണ് വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി വൈ​ക്കോ​ലി​ന് തീ ​പി​ടി​ച്ച​ത്.

ഉ​ട​ൻ ഡ്രൈ​വ​ർ ലോ​റി വ​ഴി​യി​ലെ ഒ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഓ​ടി​ച്ച് പ​ല​ഭാ​ഗ​ത്തേ​ക്കും വെ​ട്ടി​ച്ചും മ​റ്റും തീ​പി​ടി​ച്ച വൈ​ക്കോ​ൽ കെ​ട്ടു​ക​ൾ താ​ഴേ​ക്കി​ട്ടു. ഇ​തു​വ​ഴി കു​റെ കെ​ട്ടു​ക​ൾ താ​ഴെവീ​ണു. അ​പ്പോ​ഴേക്കും സ​ഹാ​യി​ക്കാ​നാ​യി നാ​ട്ടു​കാ​രും ഓ​ടി​യെ​ത്തി. ക​ത്തി​യ വൈ​ക്കോ​ൽ കെ​ട്ടു​ക​ൾ താ​ഴേ​ക്ക് ത​ള്ളി​യി​ട്ട​തി​നാ​ൽ ലോ​റി​ക്ക് തീ​പി​ടി​ച്ചി​ല്ല. വ​ട​ക്ക​ഞ്ചേ​രി, ആ​ല​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നാ​ല് യൂ​ണി​റ്റും സ്ഥ​ല​ത്തെ​ത്തി ര​ണ്ടു​മ​ണി​ക്കൂ​റോ​ളം പ​ണി​പ്പെ​ട്ടാ​ണ് പൂ​ർ​ണ​മാ​യും തീ ​നി​യ​ന്ത്രി​ച്ച​ത്. ത​ട്ടി​യി​ട്ട വൈ​ക്കോ​ൽ കെ​ട്ടു​ക​ളി​ൽ നി​ന്നും തീ ​പ​ട​ർ​ന്ന​ത് കെ​ടു​ത്താ​നും സ​മ​യ​മെ​ടു​ത്തു.

ഒ​രു പ്ര​ദേ​ശം മു​ഴു​വ​ൻ തീ​യാ​യി​രു​ന്നു.​ വൈ​ക്കോ​ൽ പൂ​ർ​ണ​മാ​യി ക​ത്തിന​ശി​ച്ചു.