എ.​ വി​ജ​യ​രാ​ഘ​വ​ൻ ക​ല്ല​ടി​ക്കോ​ട് മേ​ഖ​ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തി
Tuesday, March 26, 2024 1:17 AM IST
ക​രി​ന്പ: പാ​ല​ക്കാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​വി​ജ​യ​രാ​ഘ​വ​ൻ ക​ല്ല​ടി​ക്കോ​ട്, മൂ​ന്നേ​ക്ക​ർ, ക​രി​ന്പ, ശി​രു​വാ​ണി മേ​ഖ​ല​യി​ൽ ഇ​ന്നലെ രാവി​ലെ പ​ര്യ​ട​നം ന​ട​ത്തി.​

വാക്കോ​ട് കു​ന്നേ​മു​റി എ​സ് സി ​കോ​ള​നി​യി​ലും, മൂ​ന്നേ​ക്ക​ർ സെ​ന്‍റ​റി​ലും ശി​രു​വാ​ണി ജം​ഗ്ഷ​നി​ലും സ്ഥാ​നാ​ർ​ഥിക്ക് പ്ര​ത്യേ​കം സ്വീ​ക​ര​ണം ന​ൽ​കി.​ അ​ടു​ത്തി​ടെ മ​ര​ണ​പ്പെ​ട്ട പാ​ർ​ട്ടി അ​നു​ഭാ​വി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി അ​നു​ശോ​ച​നം അ​റി​യി​ച്ചു.​ കു​ന്നേ​മു​റി കോ​ള​നി​യി​ൽ തി​ക​ച്ചും ശു​ദ്ധ​മാ​യ തേ​ൻ ന​ൽ​കി​യാ​ണ് കോ​ള​നി​വാ​സി​ക​ൾ സ്വീ​ക​രി​ച്ച​ത്.

​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ചെ​റു​തും വ​ലു​തു​മാ​യ വി​വി​ധ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ സാ​ധാ​ര​ണ​ക്കാ​രു​മാ​യി സം​വ​ദി​ച്ചു. എം​എ​ൽ​എ കെ.​ ശാ​ന്ത​കു​മാ​രി, എ​ൻ.​കെ. നാ​രാ​യ​ണ​ൻ​കു​ട്ടി, പി.​ ശി​വ​ദാ​സ​ൻ, ഗോ​കു​ൽ​ദാ​സ്, കെ.സി. റി​യാ​സു​ദ്ദീ​ൻ, അ​ഡ്വ. ജോ​സ് ജോ​സ​ഫ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. രാ​മ​ച​ന്ദ്ര​ൻ, കെ.​ കോ​മ​ള​കു​മാ​രി, കെ.​സി. ഗി​രീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ംബ​ർ​മാ​രാ​യ​ സി .കെ.​ ജ​യ​ശ്രീ, ഓ​മ​ന രാ​മ​ച​ന്ദ്ര​ൻ, റെ​നി ക​രി​മാ​ല​ത്ത്, രാ​ധി​ക തു​ട​ങ്ങി​യ​വ​രും സ്ഥാ​നാ​ർ​ഥിക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.