യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ വ​നി​താ സ്വ​യം ശാ​ക്തീ​ക​ര​ണ പ​രി​ശീ​ല​നം
Tuesday, March 26, 2024 1:17 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ലെ വ​നി​താ വി​ക​സ​ന സെ​ല്ലും ഐ​ക്യൂ​എ​സി​യും മാ​നേ​ജ്മെ​ന്‍റ്, ഫി​സി​ക്സ്, ജ്യോ​ഗ്ര​ഫി വി​ഭാ​ഗ​ങ്ങ​ളും ചേ​ർ​ന്ന് ന​ട​ത്തി​യ ‘ശ​ക്തി: സ്ത്രീ ​ശാ​ക്തീ​ക​ര​ണ’ പ​രി​ശീ​ല​ന പ​രി​പാ​ടി പാ​ല​ക്കാ​ട് അ​സി. ജി​ല്ല നോ​ഡ​ൽ ഓ​ഫീ​സ​ർ വി.​ആ​റു​മു​ഖ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ ഡോ.​ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വ​നി​താ വി​ക​സ​ന സെ​ൽ ക​ണ്‍​വീ​ന​ർ ടി.​എ​സ്. ശ്രീ​ജ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

തു​ട​ർ​ന്ന് ഹേ​മാം​ബി​ക ന​ഗ​ർ എ​എ​സ്ഐ കെ.​സ​ര​ള, സി​പി​ഒ​മാ​രാ​യ ആ​ർ.​ഉ​ഷ​സ്, കെ.​ബി​ന്ധു എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​യി സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​നം ന​ട​ത്തി.

ജ്യോ​ഗ്ര​ഫി അ​സി.​പ്രൊ​ഫ.​പി.​എം. ദി​വ്യ സ്വാ​ഗ​ത​വും വി​ദ്യാ​ർ​ഥി​നി വി.​ല​ക്ഷ്മി പ്രി​യ ന​ന്ദി​യും പ​റ​ഞ്ഞു.