ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ടി​രു​ന്ന അ​ച്യു​ത​ൻ മാ​ഷി​ന് ഔ​ദ്യോ​ഗി​ക പ​ടി​യി​റ​ക്കം
Tuesday, March 26, 2024 1:17 AM IST
മ​ണ്ണാ​ർ​ക്കാ​ട് : അ​ധ്യാ​പ​ക​ർ​ക്കി​ട​യി​ലെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലെ അ​ധ്യാ​പ​ക​നു​മാ​യ അ​ച്യു​ത​ൻ പ​ന​ച്ചി​ക്കു​ത്ത് 34 വ​ർ​ഷ​ത്തെ അ​ധ്യാ​പ​ക സേ​വ​ന​ത്തി​ന് ശേ​ഷം എ​ട​ത്ത​നാ​ട്ടു​ക​ര ഗ​വ​ൺ​മെ​ന്‍റ് ഓ​റി​യ​ന്‍റൽ ഹൈ​സ്കൂ​ളി​ൽ നി​ന്നും വി​ര​മി​ക്കു​ന്നു.

ഭി​ന്ന​ശേ​ഷി ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ദേ​ശീ​യ ത​ല​ത്തി​ൽ അം​ഗീകാ​രം നേ​ടി​യ അ​ച്യു​ത​ൻ പ​ന​ച്ചി​ക്കു​ത്ത് ക​ർ​മ്മ ശ്രേ​ഷ്ഠ പു​ര​സ്കാ​ര ജേ​താ​വാ​ണ്.

ഭി​ന്ന​ശേ​ഷി ശാ​ക്തീ​ക​ര​ണ രം​ഗ​ത്ത് സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള പു​ര​സ്കാ​രം, ഓ​ൾ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗു​രു​ര​ത്ന പു​ര​സ്കാ​രം, കേ​ര​ള സം​സ്ഥാ​ന ലൈ​ബ്ര​റി യൂ​ണി​യ​ന്‍റെ ദീ​ന​ബ​ന്ധു അ​വാ​ർ​ഡ്, ക​ർ​മ്മ ശ്രേ​ഷ്ഠ തു​ട​ങ്ങി ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.

ഭി​ന്ന​ശേ​ഷി സ​മൂ​ഹ​ത്തി​നാ​യു​ള്ള മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് അ​ധ്യാ​പ​ന ജീ​വി​ത​ത്തി​നി​ട​യി​ലും ഏ​റ്റ​വും അ​ധി​കം സാ​മൂ​ഹ്യ അം​ഗീ​കാ​ര​ങ്ങ​ൾ​ക്ക് നി​മി​ത്ത​മാ​യ​ത്.

സം​സ്കൃ​തം, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ൽ പ്രാ​വീ​ണ്യ​മു​ള്ള ഇ​ദ്ദേ​ഹം പ്ര​സി​ദ്ധ​മാ​യ എ​ട​ത്ത​നാ​ട്ടു​ക​ര ച​ള​വ പ​ന​ച്ചി​ക്കു​ത്ത് കു​ടും​ബാം​ഗ​മാ​ണ്. വി​ജ​യ​ദ​ശ​മി ദി​വ​സം കു​ഞ്ഞു​ങ്ങ​ളെ എ​ഴു​ത്തി​നി​രു​ത്ത​ൽ ച​ട​ങ്ങ് ഓ​രോ വ​ർ​ഷ​വും പ​ന​ച്ചി​ക്കു​ത്ത് ത​റ​വാ​ട്ടി​ൽ വി​പു​ല​മാ​യി ന​ട​ത്താ​റു​ണ്ട്.