കാ​ൻ​സ​ർ ബാ​ധിതർക്കായി കേശദാനം ചെയ്തു
Monday, March 25, 2024 1:14 AM IST
മ​ണ്ണാ​ർ​ക്കാ​ട്: പാ​ല​ക്കാ​ട് രൂ​പ​ത പീ​പ്പി​ൾ സ​ർ​വീ​സ് സൊ​സൈ​റ്റി കാ​രി​ത്താ​സ് ഇ​ന്ത്യ, കെ​സി​വൈ​എം മ​ണ്ണാ​ർ​ക്കാ​ട് ഫൊ​റോ​ന സ​മി​തി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് ക​ൽ​പ്പ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് കാ​ൻ​സ​ർ രോ​ഗി​ക​ളാ​യ​വ​ർ​ക്ക് ആ​ശാ​കി​ര​ണം പ​ദ്ധ​തി​യി​ൽ യു​വ​തി​ക​ൾ മു​ടി സം​ഭാ​വ​ന ചെ​യ്തു. ജീ​വി​ത​ത്തി​ൽ സ​ഹ​നം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് പ്ര​തീ​ക്ഷ​യു​ടെ പൊ​ൻ​കി​ര​ണം ന​ൽ​കി കൈ​ത്താ​ങ്ങ് ആ​വു​ക എ​ന്ന ഉദ്ദേശ​ത്തോ​ടു​കൂ​ടി​യാ​ണ് ഇ​വ​ർ ഈ ​സ​ൽ​ക​ർ​മ്മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.

മ​ണ്ണാ​ർ​ക്കാ​ട് ഹോ​ളി സ്പി​രി​റ്റ് ഫൊ​റോ​ന പ​ള്ളി​യി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങ് പിഎസ്എസ്പി പാ​ല​ക്കാ​ട് എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ​. ജ​സ്റ്റി​ൻ കോ​ലം​ക​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ മ​ണ്ണാ​ർ​ക്കാ​ട് ഹോ​ളി സ്പി​രി​റ്റ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ.രാ​ജു പു​ളി​ക്ക​ത്താ​ഴ കേ​ശ ദാ​ന ക്യാ​മ്പി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.കെ. ദാ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സൂ​ണോ​ട്ടി​ക് ഡി​സീ​സ​സ് ത​ല​വ​ൻ ഡോ. ശു​ദ്ധോ​ധ​ന​ൻ കാ​ൻ​സ​ർ ബോ​ധ​വ​ത്ക്ക​ര​ണ സെ​മി​നാ​ർ ന​യി​ച്ചു. കെസിവൈ​എം യൂ​ണി​റ്റ് ഭാ​ര​വാ​ഹി​യാ​യ ആ​ൽ​ബി​ൻ ക്യാ​മ്പി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.