നൂതന പരീക്ഷണങ്ങളുമായി വിദ്യാർഥികൾ; കോ-ഓർഡിനേറ്റർമാർക്കു ശില്പശാല
Monday, March 25, 2024 1:14 AM IST
പാലക്കാട്: പ​രി​സ്ഥി​തി വി​ദ്യാ​ഭ്യാ​സം എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ർ​ഹ​ത​പ്പെ​ട്ട​താ​ണെ​ന്നും അ​ത് എ​ല്ലാ​വ​രി​ലും എ​ത്തു​ന്നു​ണ്ടെ​ന്ന് അ​ധ്യാ​പ​ക​ർ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ പി.​വി. മ​നോ​ജ്‌​കു​മാ​ർ.

കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ൺ​സി​ലി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ദേ​ശീ​യ ഹ​രി​ത സേ​ന​യു​ടെ ജി​ല്ല​യി​ലെ അ​ധ്യാ​പ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ​ക്കും വി​ദ്യാ​ർ​ഥി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ​ക്കു​മാ​യി ന​ട​ത്തി​യ സു​സ്ഥി​ര ജീ​വ​ന ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റ​വ​ന്യു ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ഗു​രു​വാ​യൂ​ര​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മൂ​ന്നും അ​ധ്യാ​പ​ക​ർ​ക്കാ​യി ര​ണ്ടും ശി​ല്പ​ശാ​ല​ക​ളാ​ണ് ജി​ല്ലാ ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച​ത്.

പാ​ല​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ. അ​ജേ​ഷ് കോ​ട്ടാ​യി, മ​ണ്ണാ​ർ​ക്കാ​ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​യൂ​സ​ഫ​ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​ലൂ​ന്നി​യ വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

പ​ഴം, പ​ച്ച​ക്ക​റി എന്നിവയുടെ ​അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ​ നി​ന്നും ചി​ല​വു​കു​റ​ഞ്ഞ ഇ​ക്കോ എ​ൻ​സൈം നി​ർ​മാ​ണം, പ്ര​കൃ​തി സൗ​ഹൃ​ദ സോ​പ്പ് നി​ർ​മാ​ണം, വീ​ടു​ക​ളി​ൽ ചെ​ടി​ക​ളു​ടെ ഗ്രാ​ഫ്റ്റി​ംഗ്, ല​യ​റിംഗ് തു​ട​ങ്ങി​യ​വ​യു​ടെ പ​രി​ശീ​ല​നം എ​ന്നി​വ​ക്കു പു​റ​മെ വേ​ന​ൽ​ക്കാ​ല​ത്ത് പ​ക്ഷി​ക​ൾ​ക്ക് ദാ​ഹ​ജ​ലം ഒ​രു​ക്ക​ൽ, വി​വി​ധ മാ​ലി​ന്യ സം​സ്ക​ര​ണ മാ​ർ​ഗ​ങ്ങ​ൾ പ​രി​സ്ഥി​തി ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ ത​യ്യാ​റാ​ക്ക​ൽ ഊ​ർ​ജ്ജ -ജ​ല സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഗ​ൽ​ഭ​രാ​യ ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, എം. ​സു​ജാ​ത, ശ്രീ​ജി​ഹ​രി​ഹ​ര​ൻ, ശ്രീ​ജി​ആ​ദി​ത്യാ, അ​റു​മു​ഖ​ൻ പ​ത്തി​ച്ചി​റ, എ​ൻ.​ന​രേ​ന്ദ്ര​നാ​ഥ​ൻ, എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

ജി​ല്ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച്ച​വെ​ച്ച കു​ഴ​ൽ​മ​ന്ദം സി​എ ഹൈ​സ്കൂ​ൾ, മേ​ഴ​ത്തൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ൾ, പ​ട്ടാ​മ്പി ജിഒ ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ൾ.

ചെ​ർ​പ്പു​ള​ശ്ശേ​രി ഗ​വ ഹൈ​സ്കൂ​ൾ. കോ​ട്ടാ​യി ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ൾ,ബെ​മ്മ​ണ്ണൂ​ർ ഗ​വ.​ഹൈ​സ്കൂ​ൾ, ഉ​മ്മി​നി ഗ​വ ഹൈ​സ്കൂ​ൾ, പാ​തി​രി​പ്പാ​ല ഗ​വ ഹ​യ​ർ​സെക്കൻഡ​റി സ്കൂ​ൾ, പാ​തി​രി​പ്പാ​ല മൗ​ണ്ട് സീ​ന ഇം​ഗ്ലീ​ഷ് സ്‌​കൂ​ൾ എ​ന്നി​വ​രെ​യും ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ൺ​ഗ്ര​സി​ന്റെ ദേ​ശീ​യ ത​ല മ​ത്സ​ര​ത്തി​ലേ​ക്ക് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കോ​ങ്ങാ​ട് യു​പി സ്കൂ​ളി​ലെ എ​സ്.​ജ​ഗ​ന്നാ​ഥ്, ആ​ർ.​മേ​ധാ​ല​ക്ഷ്‌​മി എ​ന്നി​വ​രെ​യും അ​വ​രു​ടെ ഗൈ​ഡാ​യ എം. ​സു​ജാ​ത ടീ​ച്ച​റെ​യും ശി​ല്പ​ശാ​ല​യി​ൽ ആ​ദ​രി​ച്ചു.