വി.​കെ. ശ്രീ​ക​ണ്ഠ​ൻ അ​ട്ട​പ്പാ​ടി​യി​ൽ
Monday, March 25, 2024 1:14 AM IST
അ​ഗ​ളി: പാ​ല​ക്കാ​ട് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​കെ. ശ്രീ​ക​ണ്ഠ​ൻ വോ​ട്ടു​തേ​ടി അ​ട്ട​പ്പാ​ടി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 8.30ന് ​ചെ​മ്മ​ണ്ണൂ​ർ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നു ശേ​ഷ​മാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​യ​ത്. തു​ട​ർ​ന്ന് ത്രി​ത്വ​മ​ല പ​ള്ളി​യി​ലും മ​റ്റ് ഇ​ട​വ​ക ദേ​വാ​ല​യ​ങ്ങ​ളി​ലും എ​ത്തി ഓ​ശാ​ന തി​രു​നാ​ളി​ന്‍റെ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

അ​ട്ട​പ്പാ​ടി​യി​ൽ ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​തെ​ന്ന് സ്ഥാ​നാ​ർ​ഥി പ​റ​ഞ്ഞു. യു​ഡി​എ​ഫ് മേ​ഖ​ലാ ചെ​യ​ർ​മാ​ൻ കെ.​പി.​സാ​ബു, ക​ൺ​വീ​ന​ർ ടി. ​ചി​ന്ന​സ്വാ​മി, കേ​ര​ള കോ​ൺ​ഗ്ര​സ് ജേ​ക്ക​ബ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഡി.​ജോ​സ​ഫ്, കെ​പി​സി​സി മെം​ബ​ർ പി.​സി. ബേ​ബി, നേ​താ​ക്ക​ളാ​യ ഷി​ബു സി​റി​യ​ക്, എ​സ്. അ​ല്ല​ൻ, എ​ൻ.​കെ. ര​ഘു​ത്ത​മ​ൻ, എം.​ആ​ർ. സ​ത്യ​ൻ, ജോ​ബി കു​രി​യ​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ സ്ഥാ​നാ​ർ​ഥി​യെ അ​നു​ഗ​മി​ച്ചു.