പോ​ളിം​ഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം നല്കി
Monday, March 25, 2024 1:14 AM IST
കോ​യ​മ്പ​ത്തൂ​ർ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി കോ​യ​മ്പ​ത്തൂ​രി​ലെ 10 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ പോ​ളിം​ഗ് സ്റ്റേ​ഷ​ൻ ചീ​ഫ് ഓ​ഫീ​സ​ർ​മാ​ർ​ക്കും പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്കു​മു​ള്ള പ​രി​ശീ​ല​ന സം​ഘ​ടി​പ്പി​ച്ചു.

കോ​യ​മ്പ​ത്തൂ​ർ, പൊ​ള്ളാ​ച്ചി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 3096 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലാ​യാ​ണ് വോ​ട്ടെ​ടു​പ്പ്.

പ​രി​ശീ​ല​ന​ത്തി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ വി​ശ​ദീ​ക​ര​ണം, മാ​സ്റ്റ​ർ ക​വ​റി​ലെ പ്ര​ധാ​ന ഫോ​മു​ക​ൾ പൂ​രി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ, നോ​ൺ സ്റ്റാ​റ്റ്യൂ​ട്ട​റി 11 ക​വ​റു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ, പോ​ളിം​ഗ് പൂ​ർ​ത്തി​യാ​യ​തി​ന് ശേ​ഷം സോ​ണ​ൽ ഓ​ഫീ​സ​ർ​മാ​ർ ചീ​ഫ് പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് കൈ​മാ​റേ​ണ്ട​വ, പോ​ൾ മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം ആ​പ്ലി​ക്കേ​ഷ​ന്‍റെ വി​ശ​ദീ​ക​ര​ണം തു​ട​ങ്ങി​യ​വ പ​രി​ച​യ​പ്പെ​ടു​ത്തി. ക​ള​ക്ട​ർ ക്രാ​ന്തി​കു​മാ​ർ പാ​ഡി നി​ർ​മ​ല കോ​ള​ജ് ഓ​ഫ് ആ​ർ​ട്‌​സ് ആ​ൻ​ഡ് സ​യ​ൻ​സ​സി​ൽ ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി സ​ന്ദ​ർ​ശി​ച്ചു.